WhatsApp Image 2024-05-01 at 11.50.08

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Summary

അച്ചടക്കവും ക്ഷമയും നിക്ഷേപകന് അത്യാവശ്യമാണ്.
കൃത്യമായ ലക്ഷ്യത്തോടെ നിക്ഷേപിക്കാം
സമ്പദ് വ്യവസ്ഥയിലെയും മാർക്കറ്റിലെയും സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം

ആളുകളെ മ്യൂച്ചൽ ഫണ്ടിലേക്ക് ആകർഷിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ, നിക്ഷേപത്തിലെ വ്യത്യസ്തതയും ദീർഘ കാലത്തിനുള്ളിൽ സമ്പത്ത് വർദ്ധിപ്പിക്കാനുള്ള കഴിവും വളർച്ച സാധ്യതയുമാണ്. 10 വർഷത്തേക്ക് ഒരാൾ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ലക്ഷ്യം

റിട്ടയര്‍മെന്റ്, വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ പോലുള്ള വ്യക്തമായ ലക്ഷ്യത്തോടു കൂടെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ചിട്ടയോടുകൂടെ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. ഇതിനർത്ഥം നിക്ഷേപിക്കുന്നതിനു മുന്നേ വ്യക്തമായ ഒരു ലക്ഷ്യം വേണം എന്നതാണ്.

റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ്

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനുമേൽ ഉണ്ടാകുന്ന റിസ്ക് ഏറ്റെടുക്കാൻ സാധിക്കുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ബാധ്യതകൾ, ബന്ധപ്പെട്ടു നിൽക്കുന്ന ആശ്രിതർ, ജോലി എന്നിവ പോലുള്ള റിസ്ക് കണക്കാക്കുന്ന ഘടകങ്ങൾ മനസ്സിലാക്കി ദീർഘകാലത്തിൽ എത്ര രൂപ നിക്ഷേപിക്കാൻ സാധിക്കും എന്ന് തീരുമാനിക്കുക.

നിക്ഷേപങ്ങളെ വൈവിധ്യവൽക്കരിക്കുക

റിസ്കുകളെ ബാലൻസ് ചെയ്യാൻ വേണ്ടി വ്യത്യസ്ത സമ്പത്ത് വിഭാഗങ്ങളിലായി നിക്ഷേപം നടത്തണം. ഓഹരി, ബോണ്ട്, സ്ഥിര നിക്ഷേപം എന്നിങ്ങനെ നിക്ഷേപം വൈവിധ്യവത്കരിക്കാം.

ശരിയായ മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കൽ

ഫണ്ടിന്റെ പെര്‍ഫോമന്‍സ്, എക്‌സ്പന്‍സ് റേഷ്യോ, മാനേജര്‍മാരുടെ പ്രവര്‍ത്തനം, നിക്ഷേപ രീതി എന്നിവയൊക്കെ പരിഗണിച്ച് സാമ്പത്തിക ലക്ഷ്യം നേടിയെടുക്കാൻ ആവശ്യമായ റിട്ടേൺ നൽകുന്ന ഫണ്ട് തെരഞ്ഞെടുക്കേണ്ടതുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിൽ മ്യൂച്ചൽ ഫണ്ട് തെരഞ്ഞെടുക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കും.

സ്ഥിരമായ നിരീക്ഷണം

നിശ്ചിത ഇടവേളകളിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് വളർച്ച ഉണ്ടോ എന്ന് ഉറപ്പാക്കാനും പ്രതീക്ഷക്കൊത്ത് അല്ലെങ്കിൽ നിക്ഷേപം റീ ബാലൻസ് ചെയ്യാവുന്ന വിധത്തിൽ പുനക്രമീകരണം നടത്താനും സാധിക്കും.

ദീര്‍ഘകാല പ്രകടനത്തിലുള്ള ശ്രദ്ധ

മാർക്കറ്റിന്റെ ചെറിയകാല പ്രകടനം അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ മാറ്റുന്നതിനു പകരം ദീർഘകാല പ്രകടനം നോക്കി വിലയിരുത്തുക. മാർക്കറ്റിന്റെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തുകയും വിറ്റൊഴിവാക്കുകയും ചെയ്യാതിരിക്കുക.

നികുതി ബാധ്യതകൾ പരിശോധിക്കൽ

നിക്ഷേപത്തിന്റെ നികുതി ബാധ്യത പരിശോധിക്കുന്നതിലൂടെ നികുതി ഇളവിനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താം.

വിദഗ്ധരുടെ അഭിപ്രായം അറിയൽ

മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ ആശങ്കയുള്ള സമയത്ത് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാം.

മാർക്കറ്റിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞിരിക്കൽ

മാർക്കറ്റിലെയും സമ്പദ് വ്യവസ്ഥയിലെയും ഡെവലപ്മെൻ്റ്സിനെ കുറിച്ചുള്ള വ്യക്തമായ അറിവിലൂടെ മാർക്കറ്റിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് നിക്ഷേപത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും.

അച്ചടക്കവും ക്ഷമയും

നിക്ഷേപകര്‍ക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ കാര്യമാണ് അച്ചടക്കവും ക്ഷമയും. അച്ചടക്കത്തോടെ നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാലെ മികച്ച റിട്ടേണ്‍ ലഭിക്കൂ. പത്ത് വര്‍ഷം എന്ന നീണ്ട കാലയളവിൽ നിക്ഷേപം തുടരണമെങ്കില്‍ അച്ചടക്കവും ക്ഷമയും നിക്ഷേപകന് അത്യാവശ്യമാണ്.

Category

Author

:

Amjad

Date

:

മെയ്‌ 5, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top