web 421-01

യൂണികോൺ കമ്പനിയായ ക്രെഡ് ഇൻഷുറൻസിലേയ്ക്കും കടന്നു !.

കുനാൽ ഷാ നേതൃത്യം വഹിക്കുന്ന ഫിൻടെക് യൂണികോൺ കമ്പനിയായ ക്രെഡ് അവരുടെ തന്നെ വാഹന മാനേജ്മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡ് ഗാരേജ് വഴി പുതിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു.

ഈ പുതിയ ഫീച്ചറിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങളോട് കൂടി വാഹന ഇൻഷുറൻസ് ലഭ്യമാക്കും. “ക്രെഡിലൂടെ, നല്ല സാമ്പത്തിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം,” എന്ന് അക്ഷയ് ഏദുലിയ പറഞ്ഞു. മൂന്ന് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നല്ല ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് അധിക ഡിസ്‌ക്കൗണ്ട് ലഭ്യമാക്കുന്ന ഒരു ഇൻഷുറൻസ് ഉൽപ്പന്നം രൂപകൽപ്പന ചെയ്‌തതാണ് ഇത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡ് കമ്പനി 2023 സെപ്റ്റംബറിൽ ക്രെഡ് ഗാരേജ് ആരംഭിച്ചിരുന്നു. ഇത് ഉപഭോക്താക്കളുടെ വാഹനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണ്. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഇൻഷുറൻസ് രേഖകൾ എന്നിവക്ക് ഡിജിലോക്കർ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമ്പനി അടുത്ത വർഷത്തേക്കും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്ന് കുനാൽ ഷാ അറിയിച്ചു.

Category

Author

:

Jeroj

Date

:

നവംബർ 4, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top