സിംഗപ്പൂർ ആസ്ഥാനമായുള്ള വെഞ്ചർ കാപിറ്റൽ സ്ഥാപനമായ ലിയോ കാപിറ്റൽ മലയാളികളുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പായ ബിറ്റ്‌സേവിൽ നിക്ഷേപം നടത്തി. ബിറ്റ്‌സേവ് ഈ നിക്ഷേപം ലൈസൻസുകൾ സ്വന്തമാക്കാനും പ്രോഡക്റ്റ് ഓഫറിംഗുകൾ മെച്ചപ്പെടുത്തുന്നതിനും, ബ്രാൻഡ് അവബോധം വ്യാപിപ്പിക്കുന്നതിനും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
2022-ൽ സാഖിൽ സുരേഷ്, സജൽ ശർമ്മ, അസിഫ് കട്ടക്കത്ത്, വിഷ്ണു കർത്തികേയൻ എന്നിവരാണ് ബിറ്റ്‌സേവിന്റെ സ്ഥാപകർ. മ്യൂച്വൽ ഫണ്ടുപോലെ ക്രിപ്റ്റോ കറൻസികളും എളുപ്പത്തിൽ നിക്ഷപം സാധ്യമാക്കുന്ന സ്റ്റാർട്ടപ്പാണ് ബിറ്റ്സേവ്.
നിലവിൽ 520 ഉപഭോക്താക്കൾ ബിറ്റ്സേവ് ഉപയോഗിക്കുകയും 4,50,000 ഡോളർ മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നു. 2025-ഓടെ മറ്റ് ഏഷ്യൻ വിപണികളിലേക്ക് വ്യാപിക്കാനാണ് പദ്ധതികൾ.