ഇന്ത്യയിലെ ഒരു സാദാരണ ഗ്രാമത്തിൽ താമസിക്കുന്ന ലുങ്കി ഉടുത്തു നടക്കുന്ന ഒരാളാണ് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാർട്ടപ്പ് നടത്തുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ. എന്നാൽ അതാണ് സത്യം. ഇന്ത്യയിൽ 114 യൂണികോണുകളാണ് ഉള്ളത് ഇതിൽ ഇതിൽ 77 എണ്ണവും നഷ്ടത്തിലാണ്. അത്തരമൊരു സമയത്ത്, ഈ സാദാരണകാരൻ ഗ്രാമത്തിൽ ഇരുന്ന് ബിസിനസ്സ് ചെയ്യുന്നു, ഇത്രയും പണം സമ്പാദിക്കുന്നു.180-ലധികം രാജ്യങ്ങളിൽ അദ്ദേഹത്തിന് ബിസിനസ്സ് ഉണ്ട്. 6 കോടിയിലധികം ഉപഭോക്താക്കളുണ്ട്. അദ്ദേഹത്തിന് 11000-ലധികം ജോലിക്കാരുണ്ട്. ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം അവരുടെ ക്ലയൻ്റാണ്. 7000 കോടിയാണ് ഇവരുടെ വരുമാനം. അവരുടെ ലാഭം 2700 കോടിയാണ്. 40000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ഇതെല്ലാം കെട്ടിപ്പടുത്തത് വായ്പയോ നിക്ഷേപകരോ ഇല്ലാതെയാണ് എന്ന് കൂടി അറിയുമ്പോളാണ് ഈ സ്റ്റാർട്ടപ്പിന്റെ കഥ അവിശ്വസിനീയമാകുന്നത്.
ഈ കമ്പനിയുടെ സോഹോ എന്നാണ്, ഇതിന്റെ സ്ഥാപകനായ ആ സാദാരണകാരന്റെ പേര് ശ്രീധർ വെമ്പു. സ്റ്റാർട്ടപ്പുകൾക്ക് ഗവണ്മെന്റ് നോട്ടീസുകൾ വരുന്ന കാലത്ത് ഇദ്ദേഹത്തിന് ഗവണ്മെന്റ് പദ്മശ്രീ നൽകിയാണ് ആദരിച്ചത്. തമിഴ് നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ശ്രീധർ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കർഷകരായിരുന്നു. എന്നാൽ കുറച്ച് കാലത്തിന് ശേഷം അദ്ദേഹത്തിന്റെ പിതാവിന് ചെന്നൈ ഹൈക്കോടതിയിൽ ജോലി ലഭിക്കുകയും കുടുംബത്തോടെ ചെന്നൈയിലേക്ക് കുടിയേറുകയും ചെയ്തു.
ആ കാലത്താണ് ശ്രീധർ ജെഇഇ എക്സാം എഴുതുന്നതും ഓൾ ഇന്ത്യ 27ആം റാങ്ക് നേടുന്നതും. അദ്ദേഹം ഐഐടി മദ്രാസിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനത്തിന് ചേർന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യത്തെ ഗ്രാജുവേറ്റ് ആയിരുന്നു അദ്ദേഹം.
ഐഐടി മദ്രാസിലെ പഠനത്തിൽ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ നിന്നും അദ്ദേഹം പി എച്ച് ഡി നേടി. എന്നിട്ടും അദ്ദേഹത്തിന് തൃപ്തി തോന്നിയില്ല. ഇത്രയും ബുദ്ധിമാൻ ആയിരുന്നിട്ടും പുസ്തകം വായിക്കുന്നതിൽ നിന്നും അതിൽ നിന്നും പുതിയ അറിവുകൾ നേടുന്നതിൽ നിന്നും അദ്ദേഹത്തിന് സന്തോഷം ലഭിച്ചില്ല. അങ്ങനെയാണ് പൂർണ്ണമായും പുസ്തകങ്ങളെ ആശ്രയിക്കാതെ സ്വയം പഠിക്കാം എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്.
പഠനത്തിനുശേഷം അദ്ദേഹത്തിന് മികച്ച ഒരു കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുകയും ചെയ്തു. എങ്കിലും ജീവിതത്തിൽ അദ്ദേഹത്തിന് സംതൃപ്തി തോന്നിയില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം വർദ്ധിച്ചുകൊണ്ടിരുന്നു.
1994ൽ അദ്ദേഹത്തിന്റെ സഹോദരൻ ഒരു കമ്പനി തുടങ്ങാം എന്ന ആശയം അദ്ദേഹവുമായി പങ്കിട്ടു. തിരിച്ച് ഇന്ത്യയിലേക്ക് പോയി അവിടെ ഒരു കമ്പനി തുടങ്ങാം രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനുമാകും രാജ്യത്തിന്റെ പേര് ഉയർത്താനും ആകും എന്ന ചിന്തയാണ് അവർക്കുണ്ടായിരുന്നത്. അങ്ങനെ അവർ തിരിച്ച് ഇന്ത്യയിലേക്ക് എത്തി ഗ്രാമത്തിലെ ഒരു മുറി കെട്ടിടത്തിൽ അവരുടെ ആദ്യത്തെ സംരംഭം ആരംഭിച്ചു അതിന്റെ പേരായിരുന്നു അഡ്വെന്റ് നെറ്റ്.
അവരുടെ ആശയം നമുക്ക് എന്തെങ്കിലും ഒരു മെഷീൻ ഉണ്ടാക്കി അത് വിൽക്കാം എന്നതായിരുന്നു. എന്നാൽ നീക്കിയിരിപ്പ് ഉണ്ടായിരുന്ന പണം അത്രയും മിഷൻ നിർമിക്കാൻ വേണ്ടി ചെലവാവുകയും എന്നാൽ നിർമ്മിച്ചതൊന്നും തന്നെ വിജയിക്കാതെ പോവുകയും ചെയ്തു. ആ കാലഘട്ടത്തെ സ്റ്റാർട്ടപ്പുകൾക്ക് ഒന്നും ഫണ്ടിംഗ് ലഭിക്കുന്നത് സാധാരണമല്ല. ഇന്ത്യയിൽ ഒട്ടും തന്നെ നടക്കാത്ത ഒരു കാര്യമായിരുന്നു അത്. അങ്ങനെയാണ് സഹോദരന്മാർ ഹാർഡ്‌വെയറിൽ നിന്നും സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് ചുവട് മാറ്റുന്നത്. ഗ്രാമത്തിലെ ഒരു മുറിയിലിരുന്ന് രണ്ട് സഹോദരന്മാർ രണ്ടു കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ സംരംഭം ആരംഭിച്ചു. ഇവർക്ക് ടെക്നോളജിയെ പറ്റിയും ഐടി ഫീൽഡിനെ പറ്റിയും നല്ല ധാരണ ഉണ്ടായിരുന്നു പക്ഷേ ബിസിനസ് എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് ധാരണ കുറവായിരുന്നു. ഒരിക്കൽ അവരുടെ ക്ലയന്റ് തന്നെ അവരോട് പറഞ്ഞിരുന്നു നിങ്ങൾ വളരെ ചെറിയ തുകയ്ക്കാണ് നിങ്ങളുടെ സേവനങ്ങൾ വിൽക്കുന്നത് എന്ന്. അങ്ങനെയാണ് അദ്ദേഹം സെയിൽസിനു വേണ്ടി ഒരാളെ നിയമിക്കുന്നത്. അദ്ദേഹത്തിന് ഒപ്പം രണ്ടുവർഷം ചെലവിട്ട് സെയിൽസിനെ പറ്റി കുറെയൊക്കെ അദ്ദേഹം പഠിച്ചു. അതുപോലെതന്നെ ഫിനാൻസിനും മാനേജ്മെന്റിനും ഓരോരുത്തരെ നിയമിച്ചു. പതുക്കെ പതുക്കെ ഓരോ വകുപ്പിനും ഓരോരുത്തരെയായി നിയമിച്ചുകൊണ്ടിരുന്നു.
സോഹ എന്ന അവരുടെ സംരംഭത്തിന് ആദ്യ ബ്രേക്ക് കിട്ടുന്നത് ഒരു എക്സിബിഷനിലൂടെയാണ്. അവരുടെ സോഫ്റ്റ്‌വെയർ ജാപ്പനീസ് ക്ലൈന്റുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എച്ച്പി പോലെയുള്ള വൻകിട കമ്പനികൾ ഇറക്കുന്ന ഉയർന്ന വിലയുടെ സോഫ്റ്റ്‌വെയറുകൾ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ നൽകാൻ ആകുമോ എന്ന് ഇവർ ശ്രീധർനോട് ചോദിച്ചു. നോക്കൂ നിങ്ങളാണ് ഞങ്ങളുടെ ഉപഭോക്താക്കൾ നിങ്ങൾക്ക് എങ്ങനെ വേണ്ടുന്നോ അതുപോലെ ഞങ്ങൾ ഉണ്ടാക്കി തരാം എന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ വെച്ചാണ് ശ്രീധർന് തന്റെ എതിരാളികൾ ആരെല്ലാം ആണെന്ന് മനസ്സിലായത്. വൻകിട കമ്പനികൾ വൻകിട ഉപഭോക്താക്കൾക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുന്ന സോഫ്റ്റ്‌വെയറുകൾ ചെറിയ ചെലവിൽ ചെറിയ ചെറുകിട ഉപഭോക്താക്കൾക്ക് വേണ്ടി ഉണ്ടാക്കി കൊടുത്താൽ ബിസിനസ് നന്നായി വളരുമെന്നും ഇതാണ് തന്റെ മേഖല എന്നും അദ്ദേഹം മനസ്സിലാക്കി.
1998ലാണ് അവർക്ക് ഒരു വലിയ ഓർഡർ ലഭിക്കുന്നത്. കമ്പനിയുടെ വരുമാനം ഒരു മില്യൻ ഡോളറിൽ എത്തും. 1996ൽ തുടങ്ങിയ കമ്പനിക്ക് രണ്ടുവർഷംകൊണ്ട് ഇത്രയും വളർച്ച കൈവരിക്കാൻ ആവുന്നത് വലിയ കാര്യം തന്നെയാണ്. പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം 2 മില്യൺ ഡോളർ വരെ എത്തി. ഈ സമയത്താണ് 25 മില്യൺ ഡോളറിന് കമ്പനി വാങ്ങാൻ പലരും തയ്യാറായത്. അഞ്ചു പേർ അടങ്ങുന്ന അവരുടെ ടീം വളരെ വിശദമായി തന്നെ ഇക്കാര്യം ചർച്ച ചെയ്തു. കമ്പനി വിൽക്കണോ വേണ്ടയോ എന്ന ചോദ്യത്തിനോട് എല്ലാവരും ഒരേ സ്വരത്തിൽ വേണ്ട എന്ന് പറഞ്ഞു. അതോടെ അവർ തീരുമാനിച്ചു ഇനി ഒരിക്കലും ഒരു നിക്ഷേപവും ആരിൽ നിന്നും സ്വീകരിക്കേണ്ട എന്ന്. അവർ ഇന്നുവരെ തുടരുന്ന സ്ട്രാറ്റർജി തങ്ങൾക്ക് ലഭിക്കുന്ന ലാഭം തിരിച്ചു കമ്പനിയിൽ തന്നെ ഇൻവെസ്റ്റ് ചെയ്ത് ലാഭവിഹിതം കൂട്ടുക എന്നതാണ്.
2000 ത്തിലേക്ക് കടന്നപ്പോൾ ദോഹയുടെ ടീം 115 ആളുകളായി വളർന്നു. അവരുടെ ടേൺ ഓവർ 10 മില്യൺ ഡോളറിലെത്തി.
അതേ വർഷം തന്നെയാണ് ഷെയർ മാർക്കറ്റിൽ ഡോട്ട് കോമിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത്. സിസ്കോ ഇന്റൽ ഒറയ്ക്കൽ പോലെയുള്ള വൻകിട കമ്പനികൾക്ക് എല്ലാം വളരെയധികം നഷ്ടം സംഭവിച്ചു. ഇവരുടേത് ഒരു ചെറിയ സ്റ്റാറ്റസ് ആയിരുന്നു അതുകൊണ്ട് ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടാത്തത് കൊണ്ടും അവരെ ഇത് ബാധിച്ചില്ല. പക്ഷേ അവരുടെ 80 ശതമാനം ക്ലൈന്റുകളെയും ഇത് ബാധിച്ചു. തങ്ങൾക്കുണ്ടായിരുന്ന 80% ക്ലൈന്റുകൾക്കും വലിയ നഷ്ടമുണ്ടായി. ഇവരെല്ലാം തന്നെ ഓർഡറുകൾ ക്യാൻസൽ ചെയ്തു. ഈ സമയത്താണ് ശ്രീധർ എന്ന അതുല്യ വ്യക്തിയുടെ പ്രതിഭ നമ്മൾ മനസ്സിലാക്കേണ്ടത്. വരുമാനം കുത്തനെ കുറഞ്ഞ ഈ സാഹചര്യത്തിൽ ശ്രീധർ പറഞ്ഞത് 12 മാസം വരെ കമ്പനി മുന്നോട്ടു കൊണ്ടുപോകാനുള്ള പണം നമ്മുടെ കൈവശമുണ്ട് എന്നാണ്. കിട്ടുന്ന ലാഭം മറ്റെവിടെയും നിക്ഷേപിക്കുകയോ കടം കൊടുക്കുകയോ ചെയ്യാത്തതുകൊണ്ട് അദ്ദേഹത്തിന് പണമായിത്തന്നെ അത്രയും വലിയ തുക കൈവശം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ദൗർഭാഗ്യകരമായ കാലഘട്ടത്തിലും തങ്ങളുടെ 115 പേർ അടങ്ങുന്ന എൻജിനീയറിംഗ് ടീമിലെ ഒരാളെ പോലും പറഞ്ഞു വിടേണ്ടി വന്നില്ല. പുതിയ വർക്ക് ഓർഡറുകൾ ഒന്നും തന്നെ വരാത്തതുകൊണ്ട് ഈ ഒരു വർഷം അദ്ദേഹം റിസർച്ചിനും ഡെവലപ്മെന്റിനുമായി വിനിയോഗിച്ചു. തന്റെ 115 ജീവനക്കാരെയും ഇതിനായി ഉപയോഗിച്ചു. പുതിയതായി വിപണിയിൽ എന്തെല്ലാം മാറ്റങ്ങളാണ് നടക്കുന്നത് പുതുതായി എന്തു ഉത്പന്നമാണ് വിപണിക്ക് ആവശ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ ആഴത്തിൽ പഠിച്ചു. നിലവിലുള്ള അവരുടെ ഇആർപി സോഫ്റ്റ്‌വെയറിനെ പുതുക്കി മെച്ചപ്പെട്ട വേർഷൻ അവർ പുറത്തിറക്കി. അതിന്റെ പേരായിരുന്നു മാനേജ് എൻജിൻ. ഇന്നും അവർക്ക് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഉൽപ്പന്നം ഇതാണ്. ഈ കാലഘട്ടത്തിൽ തന്നെയാണ് ക്ലൗഡ് സർവീസിലേക്ക് പ്രവേശിക്കാം എന്നും തീരുമാനിച്ചത്. അവിടെയാണ് സോഹോ ജനിച്ചത്.
കമ്പനി സോഹോ എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു ഇതിനകത്ത് ബിസിനസ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടും. എച്ച് ആർ മാനേജ്മെന്റ് ഹയറിങ് ഫൈനാൻസ് തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ആപ്ലിക്കേഷനുകളും ആപ്പുകളും ഇതിൽ ലഭ്യമാകും. മെയിൻ സെർവർ കമ്പനിയുടെ കയ്യിൽ തന്നെ ഇരിക്കുമ്പോൾ ആർക്കുവേണമെങ്കിലും ക്ലൗഡിൽ നിന്നും സർവീസുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഈ സമയത്തും ശ്രീധർ പിന്തുടർന്നത് പഴയ ആ ഫിലോസഫി തന്നെയാണ്. വനിത കമ്പനികൾ ഒരുകോടി രൂപയ്ക്ക് നിർമ്മിച്ചു കൊടുക്കുന്ന സോഫ്റ്റ്‌വെയറുകൾ ശ്രീധർ ഒരു ലക്ഷം രൂപയ്ക്ക് നിർമ്മിച്ചു കൊടുക്കുമായിരുന്നു. ഇതുകൊണ്ടുതന്നെ അവരുടെ ക്ലൈന്റുകളുടെ എണ്ണം വളരെയധികം കുതിച്ചുയർന്നു. ഇപ്പോഴും കമ്പനിയുടെ പേര് അഡ്വെന്റ് നെറ്റ് എന്ന് തന്നെയായിരുന്നു. ഈ കമ്പനിയിലെ ഒരു ഉൽപ്പന്നത്തിന്റെ പേര് മാത്രമായിരുന്നു.
ശ്രീധർ എപ്പോഴും വിശ്വസിക്കുന്ന ഒരു തത്വം എന്തെന്നാൽ ഒരു ബിസിനസിനും കടം ഉണ്ടാവാനേ പാടില്ല. ആരോടും കടപ്പാടും ഉണ്ടാകാൻ പാടില്ല. ബാലൻസ് ഷീറ്റ് ശക്തമായിരിക്കണം. ബിസിനസ് ഇങ്ങനെ പതുക്കെ പതുക്കെ വളർത്തി എടുക്കേണ്ടതാണ് എന്നതായിരുന്നു.
അഡ്വെന്റ് നെറ്റ് അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കമ്പനിയായിരുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി വേണമെന്ന് ആഗ്രഹത്തിന്റെ പുറത്താണ് ശ്രീധർ സോഹോ കോപ്പറേഷൻ എന്ന പേരിൽ 2009ൽ ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നത്.
ഇത്രയധികം വിജയിക്കാൻ കാരണമായത് ദൃഢമായ അവരുടെ ആശയങ്ങളാണ്. അതിൽ ആദ്യത്തേത് കുറഞ്ഞ വിലയാണ്. നടപ്പിലാക്കിയ ഏറ്റവും ലളിതമായ സ്ട്രാറ്റജി എന്തെന്നാൽ ഒരു ഉൽപ്പന്നം നിർമ്മിക്കാൻ ഏറ്റവും വില കുറവുള്ളവടെ നിർമ്മിച്ച് ഏറ്റവും വില കൂടുതലുള്ള വിപണിയിൽ വിൽക്കുക എന്നതാണ്. അതായത് ടെക്നോളജിക്ക് ഏറ്റവും വില കൂടുതൽ കിട്ടുന്നത് അമേരിക്കൻ വിപണിയിലാണ് അതുപോലെ ടെക്നോളജി ലേബറിനെ ഏറ്റവും വില കുറവിൽ കിട്ടുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ വിലകുറഞ്ഞ സാഹചര്യത്തിൽ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിലകൂടിയ അമേരിക്കൻ വിപണിക്ക് വിൽക്കുക എന്നതായിരുന്നു ഇവരുടെ തന്ത്രം. അതുകൊണ്ടുതന്നെ അവർക്ക് മറ്റു ഉള്ളവരെക്കാളും കുറഞ്ഞ വില നിലനിർത്താൻ സാധിച്ചു.
അവരുടെ മറ്റൊരു ആശയം ഉൽപ്പന്നത്തിന്റെ ഗുണമേന്മയായിരുന്നു. മികച്ച ഒരു ടീം ഉള്ളതിനാൽ എല്ലാവർഷവും മൂന്നോ നാലോ പുതിയ ഉൽപ്പന്നങ്ങൾ അവർ പുറത്തിറക്കി. ഒരു ടെക്നോളജിക്കൽ ഇക്കോസിസ്റ്റം ഉണ്ടാക്കിയ ആപ്പിളിനെ പോലെ ഇവരും തങ്ങളുടെ സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയ്യുന്ന മറ്റ് സോഫ്റ്റ്‌വെയറുകൾ പുറത്തിറക്കി തുടങ്ങി. അങ്ങനെ പതിയെ പതിയെ ഇന്ന് വിപണിയിൽ സോഹോയുടെതായി 45 ആപ്ലിക്കേഷൻ ഉണ്ട്.
അവരുടെ വിജയത്തിന് കാരണമായ മറ്റൊരു ആശയം ഫ്രീമിയം ബിസിനസ് മോഡലായിരുന്നു. അതായത് അവരുടെ സോഫ്റ്റ്‌വെയർ ഒന്നോ രണ്ടോ മാസത്തേക്ക് ഫ്രീയായി ഉപയോഗിച്ച് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രിപ്ഷൻ എടുത്താൽ മതി. ഒരു കമ്പനി രണ്ടുമാസത്തേക്ക് ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ശീലിച്ചാൽ പിന്നെ അത് മാറ്റില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിങ്ങിന് വലിയ ചെലവില്ലാതെ ഇവർക്ക് വളരെയധികം ഉപഭോക്താക്കളെ കിട്ടി.
അവരുടെ മറ്റൊരാശയം റഫറൽ മോഡലാണ്. സോഹോ മാർക്കറ്റിംഗ് ആയി ഒന്നും തന്നെ ചെലവഴിക്കുന്നില്ല. ഞങ്ങളുടെ ഉൽപ്പന്നം വളരെ നല്ലതാണ് ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളും ഞങ്ങളുടെ ഉൽപ്പന്നങ്ങളെ പറ്റി നല്ലതേ പറയുന്നുള്ളൂ അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മാർക്കറ്റിംഗ് ആവശ്യമായി വരുന്നില്ല എന്നതാണ് സോഹോയുടെ തത്വം. സോഹോയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇഷ്ടപ്പെട്ട ഒരു കമ്പനി ഇത് മറ്റൊരു കമ്പനിക്ക് റഫർ ചെയ്യുകയാണെങ്കിൽ അവർക്ക് കമ്മീഷൻ കൊടുക്കുന്ന മോഡൽ ആണ് സോഹോയുടെത്. ഇന്നും ഈ റഫറൽ മോഡലിലാണ് സോഹോ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്.
അവസാനത്തേതും ഏറെ പ്രധാനപ്പെട്ടതുമായ അവരുടെ വിജയതന്ത്രം മാർക്കറ്റിൽ ഗ്യാപ്പ് കണ്ടുപിടിച്ചു എന്നതാണ്. വൻകിട ഐടി കമ്പനികൾ വൻകിട കമ്പനികൾക്കും കോർപ്പറേഷനുകൾക്കും വേണ്ടി ഏറെ സങ്കീർണമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ചു കൊടുക്കുകയും അതിൽ നിന്നും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ ചെറുകിട കമ്പനികൾക്ക് സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കി കൊടുക്കാൻ വിപണിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഈ സാധ്യത കണ്ടുകൊണ്ടാണ് ചെറുകിട ബിസിനസുകൾക്ക് വേണ്ടി കുറഞ്ഞ വിലയിൽ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ സോഹോ മുന്നോട്ടുവരുന്നത്. ഇതുതന്നെയാണ് അവരുടെ വിജയരഹസ്യവും.
നിലവിൽ സോഹോയ്ക്ക് 11,000 ജീവനക്കാരുണ്ട്. എന്നാൽ ഇവർ രാജ്യത്തെ മുൻനിര കോളേജുകളിൽ നിന്ന് ഒന്നും തന്നെ ക്യാമ്പസ് സെലെക്ഷൻ ചെയ്യുന്നില്ല. സോഹോ വളരെ വ്യത്യസ്തമായാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. പത്തും പന്ത്രണ്ടും ക്ലാസ് കഴിഞ്ഞ കുട്ടികളെയും ചെറിയ കോളേജുകളിൽ ചെറിയ മാർക്കോടെ പഠിച്ചിറങ്ങിയ കുട്ടികൾക്കും വേണ്ടി പണ്ടത്തെ ഗുരുകുല സമ്പ്രദായം പോലെ സോഹോ യൂണിവേഴ്സിറ്റി അദ്ദേഹം തുടങ്ങി. ആറുമാസം കൊണ്ട് സോഫ്റ്റ്‌വെയറിനെ കുറിച്ചും ടെക്നോളജിയെക്കുറിച്ചും എല്ലാം തന്നെ പഠിപ്പിക്കും കൂടാതെ ഇംഗ്ലീഷും നന്നായി പഠിപ്പിക്കും. ആറുമാസത്തിനുശേഷം ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ ആറുമാസത്തെ പഠനകാലയളവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ സോഹോ നേരിട്ട് ജോലിക്ക് എടുക്കും. നാലു കുട്ടികളെ വെച്ച് തുടങ്ങിയ ഈ സംരംഭത്തിൽ ഇന്ന് 200 – 250 കുട്ടികളുള്ള ബാച്ചുകൾ ആണ് പഠിച്ചിറങ്ങുന്നത്. 11000 ജീവനക്കാരുള്ള സോഹോയിലെ 1500 ജീവനക്കാരും ഇത്തരത്തിൽ നിയമിക്കപ്പെട്ടവരാണ്. സോഹോയിലെ 15 ശതമാനം ജീവനക്കാർക്കും ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ല. ഇവർ കോഡിങ് പഠിച്ചു അതിൽ മികച്ചതാണെന്ന് തെളിയിച്ചു സോഹോയിൽ ജോലിക്ക് കയറി. സോഹോ ജീവനക്കാരെ വളരെയധികം നന്നായി നോക്കുന്ന കമ്പനിയാണ്. കോവിഡ്സമയത്ത് ഒരാളെപ്പോലും ജോലിയിൽ നിന്നും പിരിച്ചുവിട്ടില്ല. സൗജന്യമായി ഭക്ഷണം മരുന്ന് ചികിത്സ ഹെൽത്ത് ഇൻഷുറൻസ് ഗതാഗതം അങ്ങനെ പല സൗകര്യങ്ങളും ജീവനക്കാർക്ക് ഉണ്ട്.
മുന്നോട്ടുള്ള യാത്രയിൽ സോഹോയുടെ ലക്ഷ്യം ഇന്ത്യയിലെ മാർക്കറ്റ് ഷെയർ കൂട്ടുക എന്നതാണ്. നിലവിൽ അവരുടെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് യുഎസിലാണ്. ഇത് മാറി ഇന്ത്യയെ ടാർഗറ്റ് ചെയ്യണമെന്നതാണ് അവരുടെ ലക്ഷ്യം. രണ്ടാമത് ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ്. ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക് കൂടുതലും തൊഴിലില്ലായ്മ എന്ന് മനസ്സിലാക്കി വൻപട്ടണങ്ങളിലേക്ക് പോകാതെ സോഹോ ഇന്നും ഗ്രാമങ്ങളിൽ തന്നെയാണ് അവരുടെ ഓഫീസുകൾ സ്ഥപ്പിച്ചിരിക്കുന്നത്.