കോവിഡ്-19 സമയത്തും അതിന് ശേഷവും ഡിജിറ്റൽ പേയ്മെന്റുകളായ യു.പി.ഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, മൊബൈൽ ബാങ്കിംഗ് എന്നിവ പോലുള്ള പേയ്മെന്റ് രീതികളുടെ ഉപയോഗം രാജ്യത്തുടനീളം വർധിച്ചു. വളരെ എളുപ്പത്തിൽ ചെയ്യാമെന്നതിനാലും എല്ലാവർക്കും ഇഷ്ട് രീതിയാണെങ്കിലും ഒരുപാട് സുരക്ഷാ പ്രശ്നങ്ങൾ ഇതിന് പിന്നിലുണ്ട്. സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ ഉറപ്പാക്കാനുള്ള അഞ്ചു നിർദ്ദേശങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
- കാർഡ് വിവരങ്ങൾ സൂക്ഷിക്കാതിരിക്കുക
ഓൺലൈൻ ഷോപ്പിംഗ് സമയത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സേവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഭാവിയിൽ എളുപ്പത്തിൽ പേയ്‌മെന്റുകൾ ചെയ്യാനായി പലരും ഈ വിവരങ്ങൾ സേവ് ചെയ്യും. എന്നാൽ നിങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് പൂർത്തിയാക്കിയ ശേഷം കാർഡ് വിവരങ്ങൾ സേവ് ചെയ്യാതിരിക്കുന്നത് സുരക്ഷിതത്വത്തിനും തട്ടിപ്പുകൾ ഒഴിവാക്കാനുമുള്ള ഒരു മാർഗമാണ്.
- പണമിടപാടുകൾക്കായി സ്വകാര്യ ബ്രൗസർ ഉപയോഗിക്കുക
ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുമ്പോൾ സംശയാസ്പദമായ ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുകയും, വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുകയും ചെയ്യുക.
ഇടപാടുകൾക്കായി സ്വകാര്യ ബ്രൗസറും HTTPS:// എന്നീ സുരക്ഷിത ലിങ്കുകളും ഉപയോഗിക്കുന്നത് സാമ്പത്തിക സുരക്ഷയെ വർദ്ധിപ്പിക്കും. ഇത് സുരക്ഷിതമായ ഓൺലൈൻ ബാങ്കിംഗിനും കുക്കികൾ, ക്രെഡൻഷ്യലുകൾ സേവ് ചെയ്യാതിരിക്കുന്നതിനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ, ഇടപാട് പൂർത്തിയാക്കിയാൽ പേജിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാനും ശ്രദ്ധിക്കുക.
- പാസ്‌വേഡുകൾ മറ്റാർക്കും നൽകരുത്
നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ ശക്തവും കൃത്യവുമാകണം. അതോടൊപ്പം ഈ പാസ്‌വേഡുകൾ മറ്റാർക്കും കൈമാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വ്യാജ കാൾ വഴി പാസ്‌വേഡ്, എ.ടി.എം പിൻ കോഡ് എന്നിവ ആവശ്യപ്പെടുന്നവർക്ക് മറുപടി നൽകാതിരിക്കാനും ശ്രദ്ധിക്കുക. വ്യക്തികൾ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വിശ്വസനീയമായ വെബ്സൈറ്റുകളിലും ആപ്പുകളിലും മാത്രം ഉപയോഗിക്കണം. കൂടാതെ, ഒരു സംരക്ഷിത വെർച്വൽ കീബോർഡ് ഉപയോഗിക്കുക, ട്രാൻസാക്ഷനുകൾ പൂർത്തിയാക്കിയതിന് ശേഷം വെബ്സൈറ്റിൽ നിന്നും ലോഗ് ഔട്ട് ചെയ്യാനും മറക്കരുത്.
- പൊതു കമ്പ്യൂട്ടറുകൾ/വൈ-ഫൈ നെറ്റ്‌വർക്കുകൾ എന്നിവ ഒഴിവാക്കുക
ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ പൊതുവായ കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വിശ്വസനീയമായ വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുന്നതും ശ്രദ്ധിക്കുക.വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നത് ഡാറ്റാ മോഷണത്തിന് കാരണമാകും.
- വ്യാജ ആപ്പുകളോട് ജാഗ്രത പുലർത്തുക
ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും പല വ്യാജ ആപ്പുകളും ഉണ്ട്. മൾട്ടിപ്പിൾ നെഗറ്റീവ് റിവ്യൂസ്, കുറഞ്ഞ ഡൗൺലോഡുകൾ, ‘വെരിഫൈഡ്’ ബാഡ്ജ് ഇല്ലാത്തത് എല്ലാം ഒഴിവാക്കണം. കൂടാതെ ഫോണിലെ കാമറ, കോൺടാക്ട്, എസ്എംഎസ് തുടങ്ങിയവയ്ക്ക് ആപ്പുകൾ അനുമതി ചോദിച്ചാൽ എല്ലാം വായിച്ചു നോക്കി ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക.