ഗെറ്റി ഇമേജസ് പോലുള്ള വലിയ സ്റ്റോക്ക് ഇമേജ് വെബ്സൈറ്റുകളിൽ നിന്നുള്ള ഇമേജുകളിൽ സാധാരണയായി കാണുന്ന കമ്പനിയുടെ ലോഗോയോ ടെക്സ്റ്റോ പോലുള്ള അടയാളങ്ങൾ ജെമിനി എളുപ്പത്തിൽ മായ്ച്ചു കളയുന്നു.
ഇമേജുകളുടെ ഉടമസ്ഥാവകാശം കാണിക്കാനാണ് വാട്ടർമാർക്കുകൾ ഉപയോഗിക്കുന്നത്. ജെമിനി ഈ വാട്ടർമാർക്കുകൾ നീക്കം ചെയ്ത്, ഇമേജിന്റെ ന്റെ ഒറിജിനൽ രൂപത്തിലേക്ക് ആക്കുന്നു എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലും റെഡ്ഡിറ്റിലും ഉപഭോക്താക്കൾ പങ്കുവെച്ചു.
മറ്റ് AI മോഡലുകളായ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് 3.7 സോണറ്റ്, ഓപ്പൺ AI-യുടെ GPT-4o എന്നിവയിൽ വാട്ടർമാർക്ക് നീക്കം ചെയ്യാനുള്ള സൗകര്യമില്ല.
അമേരിക്കൻ കോപ്പിറൈറ്റ് നിയമമനുസരിച്ച്, ഉടമസ്ഥന്റെ അനുമതിയില്ലാതെ വാട്ടർമാർക്ക് നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണ്.