S1750

യുപിഐ ഇടപാടുകൾ: ഉപഭോക്താക്കൾക്ക് അധിക ബാധ്യത ഉണ്ടാകില്ലെന്ന് സർക്കാർ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ ബാധകമാകുന്ന 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ലെന്നും ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

ഈ നിരക്ക് സർക്കാരിലേക്കല്ല മറിച്ച് ബാങ്കുകൾക്കും പേയ്മെന്റ് ശൃംഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കുമായാണ് പങ്കിട്ടു നൽകുന്നത്. ഇതിൽ 40% ഉപഭോക്താക്കളുടെ ബാങ്കിനും, 30% പേയ്മെന്റ് ഗേറ്റ്‌വേയ്ക്കും, 20% യുപിഐ ആപ്പിനും, ശേഷിക്കുന്ന 10% സ്പോൺസറിംഗ് ബാങ്കിനുമാണ് ലഭിക്കുക.

പ്രതിമാസം ഒരു ലക്ഷം രൂപ വരെ ഇടപാടുള്ള ചെറുകിട വ്യാപാരികളെ ഈ നിരക്കിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഈ പുതിയ സംവിധാനത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (IBA) നേതൃത്വത്തിൽ ബോധവത്കരണ പ്രചാരണങ്ങൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.

Category

Author

:

Gayathri

Date

:

സെപ്റ്റംബർ 26, 2026

Share

:

Join our WhatsApp Group for more updates!

Recent Posts