ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ ഇൻവെൻഷനുകൾക്കും ആശയങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകുന്ന ഒരു പ്രധാന മാർഗമാണ് പേറ്റന്റ്. അതിന്റെ നിയമപരമായ രജിസ്ട്രേഷൻ തുടങ്ങി അറിയേണ്ടതെല്ലാം ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു.
പേറ്റന്റ് എന്താണ്?
പേറ്റന്റ് എന്നത് ഒരു വ്യക്തിയ്ക്കോ കമ്പനിക്കോ അവരുടെ പുതിയ കണ്ടുപിടിത്തത്തിന് നിയമപരമായ ഉടമസ്ഥാവകാശം നൽകുന്ന ഒരു അവകാശമാണ്. അതായത്, അവർക്ക് മാത്രം അത് നിർമ്മിക്കാനും ഉപയോഗിക്കാനും വിറ്റഴിക്കാനും അനുവാദമുള്ളതായിരിക്കും. മറ്റ് ആരും അതിന് അനുമതിയില്ലാതെ ഉപയോഗിക്കുകയോ പകർപ്പെടുക്കുകയോ ചെയ്താൽ അത് നിയമവിരുദ്ധമാകും.
ഒരു കണ്ടുപിടിത്തം പേറ്റന്റ് നേടാൻ യോഗ്യതയുള്ളതാകാൻ അതിൽ രണ്ട് പ്രധാന ഗുണങ്ങളുണ്ടായിരിക്കണം:
1.പുതുമ– ഈ കണ്ടുപിടിത്തം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്തത് ആയിരിക്കണം.
2.ആ കണ്ടുപിടുത്തം, വ്യവസായത്തിൽ നിർമ്മിക്കാനോ നടപ്പിലാക്കാനോ കഴിയുന്നതായിരിക്കണം.
പേറ്റന്റ് അന്വേഷിക്കുന്ന പ്രക്രിയ (Patent Search Process)
പേറ്റന്റ് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, അതേ പോലെയുള്ള മറ്റ് കണ്ടുപിടിത്തങ്ങൾ നേരത്തെ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. അതിനായി താഴെപ്പറയുന്ന രീതിയിൽ പാറ്റന്റ് സെർച്ച് നടത്താം:
Indian Patent Advanced Search System (InPASS) എന്ന ഔദ്യോഗിക പോർട്ടലിൽ പോയി തിരയുക.
Google Patents, WIPO Patentscope തുടങ്ങിയ അന്താരാഷ്ട്ര വെബ്സൈറ്റുകൾ ഇതിനായി ഉപയോഗിക്കാം. അപ്ലിക്കേഷൻ നമ്പർ, റജിസ്ട്രേഷൻ നമ്പർ, പാറ്റന്റിന്റെ പേരിൽ തുടങ്ങിയ വിഭാഗങ്ങളിലൂടെ തിരയാം. ഇതിലൂടെ നിങ്ങളുടെ കണ്ടുപിടിത്തം യഥാർത്ഥത്തിൽ പുതിയതാണോ എന്ന് ഉറപ്പാക്കാം.
പേറ്റന്റ് രജിസ്ട്രേഷൻ ഘട്ടങ്ങൾ (Patent Registration Steps)
1.അന്താരാഷ്ട്ര തലത്തിലോ അല്ലെങ്കിൽ ഇന്ത്യൻ തലത്തിലോ അപേക്ഷ സമർപ്പിക്കുക
- അപേക്ഷാ ഫോമുകൾ ഫയൽ ചെയ്യുക (Form 1, 2, 3, 5 എന്നിവ)
- ടെക്നിക്കൽ വിശദീകരണങ്ങൾ (specifications), ഡ്രോയിംഗ്, ക്ലെയിം എന്നിവ ചേർക്കുക
2.ഫയിലിംഗിനുള്ള തീയതി ഉറപ്പാക്കുക
- ഫയിലിങ്ങിന് ശേഷം അതിന്റെ തീയതി അനുസരിച്ച് മുൻഗണന നിശ്ചയിക്കും
3.അപേക്ഷയുടെ പ്രസിദ്ധീകരണം
- 18 മാസത്തിനുള്ളിൽ അപേക്ഷ ഔദ്യോഗിക പാറ്റന്റ് ജേർണലിൽ പ്രസിദ്ധീകരിക്കും
4.വിശദമായ പരിശോധനയ്ക്ക് അപേക്ഷിക്കുക (Request for Examination – RFE)
- ഫോം 18 ഉപയോഗിച്ച് പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
5.പാറ്റന്റ് ഓഫീസിന്റെ പരിശോധനയും പ്രതികരണവും
- ആവശ്യപ്പെട്ടാൽ എക്സാമിനറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടാകും
6.അവസാന തീരുമാനം – അംഗീകാരം അല്ലെങ്കിൽ നിരസിക്കൽ
7.അംഗീകാരം ലഭിച്ചാൽ പേറ്റന്റ് സർട്ടിഫിക്കറ്റ് ലഭിക്കും
20 വർഷം വരെ പാറ്റന്റിന് സംരക്ഷണം ലഭിക്കുന്നതായിരിക്കും.
പേറ്റന്റ് അവകാശങ്ങൾ കാണിക്കുന്ന വകുപ്പ് (Patent Rights Section)
ഇന്ത്യൻ പാറ്റന്റ് നിയമത്തിൽ Section 48 ആണ് ഒരു പേറ്റന്റ് ഉടമയ്ക്ക് ഏതു തരത്തിലുള്ള അവകാശങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നത്.
Section 48 പ്രകാരം, പേറ്റന്റ് ലഭിച്ച വ്യക്തിക്ക് മാത്രം അത്:
- നിർമിക്കാനോ
- ഉപയോഗിക്കാനോ
- വിൽക്കാനോ
- ഇറക്കുമതി ചെയ്യാനോ
അവകാശമുള്ളതായിരിക്കും.
ഒരു പുതിയ കണ്ടുപിടിത്തം ഉണ്ടാക്കിയാൽ അതിനെ നിയമപരമായി സംരക്ഷിക്കുന്നതിന് പാറ്റന്റ് എടുക്കേണ്ട ത് അനിവാര്യമാണ്. പേറ്റന്റ് ഇല്ലാതെ നിങ്ങളുടെ ആശയമോ പ്രൊഡക്ടോ മറ്റൊരാൾ ഉപയോഗിച്ചാൽ നിയമപരമായി നിങ്ങൾക്ക് സഹായം ലഭിക്കില്ല. അതുകൊണ്ട് തന്നെ, കണ്ടുപിടിത്തങ്ങൾക്ക് മുൻകൂട്ടി പാറ്റന്റ് അന്വേഷണവും രജിസ്ട്രേഷനും നിർബന്ധമാണ്.
പാറ്റന്റ് നിയമങ്ങൾക്കും നടപടികൾക്കും കീഴിൽ നമുക്ക് നമ്മുടെ പ്രൊഡക്ട് സംരക്ഷിക്കാൻ കഴിയുന്നത് മാത്രമല്ല, അതിലൂടെ സാമ്പത്തിക നേട്ടവും ലഭ്യമാണ്.