AI startup

40 ലക്ഷം ശമ്പളം, റെസ്യൂമെ ആവശ്യമില്ല: സ്മോളസ്റ്റ് എഐ സ്റ്റാർട്ടപ്പിന്റെ വേറിട്ട നിയമന രീതി വൈറലാകുന്നു

വ്യത്യസ്തമായ നിയമനരീതി കൊണ്ട് വൈറലാകുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ഐ സ്റ്റാര്‍ട്ടപ്പായ സ്‌മോളസ്റ്റ് എ.ഐ. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പതിവ് രീതിയിലുള്ള റെസ്യൂമെ ഒന്നും ആവശ്യമില്ല. സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള 100 വാക്കുകളിലുള്ള ഒരു കുറിപ്പ് മാത്രം മതി. വാര്‍ഷിക ശമ്പളം 40 ലക്ഷം രൂപ.

സ്‌മോളസ്റ്റ് എ.ഐ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ സുദര്‍ശന്‍ കമ്മത്താണ് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള പരസ്യം പുറത്തുവിട്ടത്. കമ്പനിയിലെ ഫുള്‍-സ്റ്റാക്ക് എന്‍ജിനിയര്‍ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജോലിക്കായി അപേക്ഷിക്കുമ്പോൾ റെസ്യൂമെയ്ക്ക് പകരമായി നൂറ് വാക്കില്‍ സ്വയം പരിചയപ്പെടുത്തുന്ന കുറിപ്പും നിങ്ങള്‍ ചെയ്ത ഏറ്റവും മികച്ച ജോലിയുടെ ലിങ്കുമാണ് നൽകേണ്ടത്.

രണ്ടുവര്‍ഷം വരെ ജോലിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 40 ലക്ഷം രൂപവരെയായിരിക്കും പ്രതിവര്‍ഷ ശമ്പളം. ഇതില്‍ 15 മുതല്‍ 25 ലക്ഷം രൂപ വരെ അടിസ്ഥാനശമ്പളവും പത്ത് മുതല്‍ 15 ലക്ഷം രൂപ വരെ ഇ.എസ്.ഒ.പിയുമാണ് (എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍) കമ്പനിയുടെ ഓഹരിയുടെ ഒരു പങ്ക് നല്‍കുന്നതാണ് ഇ.എസ്.ഒ.പി പദ്ധതി.

അപേക്ഷകൻ ഏത് സ്ഥാപനത്തിലാണ് പഠിച്ചത് എന്നതടക്കമുള്ള പശ്ചാത്തലങ്ങൾ പ്രധാനമല്ല. ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള ഓഫീസിലായിരിക്കും ജോലി. ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ജോലിയെന്നും പരസ്യത്തിൽ പറയുന്നു.

Category

Author

:

Gayathri

Date

:

ഏപ്രിൽ 28, 2025

Share

:

Join our WhatsApp Group for more updates!

Recent Posts

ml_INMalayalam