S1398-01

20,000 പുതിയ തൊഴിലവസരങ്ങളുമായി ഫോൺപേയുടെ വിപുലീകരണ പദ്ധതി

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലും ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരി ശൃംഖല ശക്തമാക്കാൻ ഫോൺപേ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 20,000-ത്തിലധികം ഫ്രണ്ട്‌ലൈൻ ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ലേബർ കോഡുകളുടെ പിന്തുണയോടെ കൂടുതൽ ജീവനക്കാരെ വേഗത്തിൽ നിയമിക്കാനും, സ്മാർട്ട് സ്പീക്കറുകൾ, പി.ഒ.എസ് ഡിവൈസുകൾ എന്നിവ ഉൾപ്പെടുന്ന 50 ലക്ഷത്തോളം പുതിയ പേയ്മെന്റ് ഉപകരണങ്ങൾ വിന്യചിക്കാനും കമ്പനിക്ക് സാധിക്കും. ഇതിൽ പകുതിയും ഗ്രാമീണ മേഖലകളിലും ടിയർ-6 നഗരങ്ങളിലുമായിരിക്കും സ്ഥാപിക്കുക

.

പുതിയ എം.ഡി.ആർ (MDR) ചട്ടങ്ങളും ചെറിയ വ്യാപാരികൾക്കായുള്ള പ്രത്യേക ഫണ്ടും ഈ നിക്ഷേപങ്ങളെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. ഈ വിപുലീകരണത്തിലൂടെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കാനും വായ്പകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Category

Author

:

Gayathri

Date

:

സെപ്റ്റംബർ 24, 2026

Share

:

Join our WhatsApp Group for more updates!

Recent Posts