S1321-01

ആപ്പിൾ പേ അടുത്ത മാസം ഇന്ത്യയിലേക്ക്

ആപ്പിൾ പേ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ആക്സിസ് ബാങ്കുമായി സഹകരിച്ചായിരിക്കും ഈ ഡിജിറ്റൽ പേയ്മെന്റ് സേവനത്തിന് തുടക്കമിടുന്നത്. ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ മാത്രമായിരിക്കും ആപ്പിൾ പേയിൽ ലഭ്യമാവുക.

തുടർന്ന് എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുമായും ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും, സാമ്പത്തിക കാര്യങ്ങളിലെ ധാരണകളിലെ അവ്യക്തത കാരണം അവരുമായുള്ള കരാറുകൾ വൈകുകയാണ്. വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഘട്ടം ഘട്ടമായി മറ്റ് ബാങ്കുകളെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്.

ആപ്പിൾ ഉപയോക്താക്കൾക്ക് ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് വഴി കോൺടാക്റ്റ്‌ലെസ് പേയ്മെന്റുകൾ നടത്താൻ ഇതിലൂടെ സാധിക്കും. ഫെയ്സ് ഐ.ഡി അല്ലെങ്കിൽ ടച്ച് ഐ.ഡി ഉപയോഗിച്ച് ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. എങ്കിലും, യു.പി.ഐ ആധിപത്യമുള്ള ഇന്ത്യൻ വിപണിയിൽ ഇത് എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Category

Author

:

Gayathri

Date

:

സെപ്റ്റംബർ 19, 2026

Share

:

Join our WhatsApp Group for more updates!

Recent Posts