ഇന്ത്യാ ഗവൺമെൻ്റിൻ്റെ മികച്ച 10 എം.എസ്.എം.ഈ (MSME) സ്റ്റാർട്ടപ്പ് ബിസിനസ് സ്കീമുകൾ

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറിയിരിക്കുകയാണ്. കൂടുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും നിലവിലുള്ള സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനും ഇന്ത്യാ ഗവൺമെൻ്റ് ഒന്നിലധികം വായ്പാ പദ്ധതികൾ അവതരിപ്പിച്ചു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രധാനപ്പെട്ട 10 സ്റ്റാർട്ടപ്പ് ബിസിനസ് സ്കീമുകൾ ഇവയാണ്. 2015-ൽ ആരംഭിച്ച പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നു. ഈ ലോണുകളെ PMMY പ്രകാരമുള്ള മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെൻ്റ് & റീഫിനാൻസ് […]
സാലറി തികയുന്നില്ലേ? ഈ കാര്യങ്ങൾ ഒന്ന് പ്ലാൻ ചെയ്ത് നോക്കൂ!

നമ്മുടെ ശമ്പളമാണ് നമ്മുടെ ജീവിതശൈലിയെ ഏറ്റവും കൂടുതൽ നിർണയിക്കുന്നത്. മനസ്സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതത്തിൽ പണത്തിന്റെ ഉപയോഗത്തിന് വളരെ പ്രാധാന്യമുണ്ട്. നിങ്ങളുടെ ശമ്പളം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള ചില വഴികൾ ഇതാ. ബഡ്ജറ്റ് പ്ലാൻ തയ്യാറാക്കുക നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ അടിസ്ഥാനമാക്കി കൃത്യമായി ബഡ്ജറ്റ് പ്ലാൻ ചെയ്യുക. വാടക, ഭക്ഷണം, യാത്ര, ബില്ലുകൾ, വൈദ്യുതി, ഇൻ്റർനെറ്റ്, പ്രതിമാസ ലോണടവുകൾ തുടങ്ങി അടിസ്ഥാന ചെലവുകൾ കണക്കാക്കി ബഡ്ജറ്റ് തയ്യാറാക്കുക. ശേഷം ഈ ബഡ്ജറ്റ് പ്ലാനിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ വരുമാനത്തിൻ്റെ 50% […]
മനസിലാക്കാം, ഇൻട്രാഡേ ട്രേഡിംഗ്!

ഒരേ ദിവസത്തിനുള്ളിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് ഇൻട്രാഡേ ട്രേഡിംഗ് എന്ന് പറയുന്നത്.ഡേ ട്രേഡിംഗ് എന്നും അറിയപ്പെടുന്ന ഇൻട്രാഡേ ട്രേഡിങ്ങ് ചെറിയ കാലത്തേയ്ക്ക് മാർക്കറ്റിൽ വരുന്ന വില മാറ്റങ്ങളെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ട്രേഡിംഗിൽ ലാഭം സൃഷ്ടിക്കുന്നതിന് വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്തുന്നു. ചെറിയ വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ലാഭം നേടുക എന്ന ലക്ഷ്യത്തോടെ വേഗത്തിൽ ട്രേഡുകൾ ചെയ്യുന്നു. ഡാറ്റകൾ, ചാർട്ടുകൾ, തത്സമയ മാർക്കറ്റ് ഡാറ്റ എന്നിവയെ ആശ്രയിച്ചാണ് ഇൻട്രാഡേ ട്രേഡിംഗ് നടത്തുന്നത്. വ്യാപാരികൾ മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോൾ അവരുടെ […]
ഓൺലൈൻ അഭിമുഖം ചെയ്യാനായി മനുഷ്യ സാദൃശ്യമുള്ള എ ഐ നിർമ്മിച്ച് ചെന്നൈ സ്റ്റാർട്ടപ്പായ ഹൈറിംഗ്

ഓൺലൈൻ അഭിമുഖങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്ന ആദ്യത്തെ എ ഐ ഇൻ്റർവ്യൂവർ വികസിപ്പിച്ചെടുത്ത് ചെന്നൈ ആസ്ഥാനമായുള്ള എ ഐ റിക്രൂട്ട്മെൻ്റ് സ്റ്റാർട്ടപ്പായ ഹൈറിംഗ്. എ ഐ ഇന്റർവ്യൂവർ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കുകയും റെക്കോർഡ് ചെയ്യുകയും വിലയിരുത്തുകയും സ്കോറുകൾ നൽകുകയും ചെയ്ത് ഒരു റിക്രൂട്ടറായി പ്രവർത്തിക്കുന്നു. ‘ഹൈറിംഗ് എഐ സ്ക്രീനർ’ എന്ന് വിളിക്കപ്പെടുന്ന എ ഐ മോഡൽ, എച്ച്ആർ റിക്രൂട്ടർമാർ ഓൺലൈൻ ഇൻ്റർവ്യൂകളിൽ പങ്കെടുക്കുന്നതിന്റെ അതേ മോഡലിലാണ് പ്രവർത്തിക്കുന്നത്. അടുത്ത റൗണ്ട് റിക്രൂട്ട്മെൻ്റിലേക്ക് കടന്നുപോകാൻ ഏറ്റവും മികച്ച […]
ഇന്ത്യയിലെ ആദ്യത്തെ AI- പവർ സെർച്ച് എൻജിൻ രൂപകല്പന ചെയ്ത് മലയാളി സ്റ്റാർട്ടപ്പ്!

ഇന്ത്യയിലെ ആദ്യത്തെ AI- പവർ സെർച്ച് എൻജിൻ രൂപകല്പന ചെയ്ത് മലയാളി സ്റ്റാർട്ടപ്പായ നോഫ്രിൽസ് എ ഐ. ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന എ ഐ സെർച്ച് എൻജിൻ നിർമ്മിച്ചത് സുഭാഷ് ശശിധരക്കുറുപ്പ്, ദിലീപ് ജേക്കബ്, വിൻസി മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ്. ഈ കണ്ടെത്തലിലൂടെ ആഗോളതലത്തിൽ ഹിറ്റായിരിക്കുകയാണ് നോഫ്രിൽസ് എ ഐ (Nofrills AI) എന്ന സ്റ്റാർട്ടപ്പ്. പ്രാദേശിക ഭാഷകളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ലൈവ് LLM (തത്സമയ ലാർജ് ലാംഗ്വേജ് […]
കർണാടകയിലെ 40 സ്റ്റാർട്ടപ്പുകളെ ആഗോള വിപണിയിൽ എത്തിക്കാൻ സഹായിച്ച് സംസ്ഥാന സർക്കാർ!

കേരള സംസ്ഥാന സർക്കാരിൻ്റെ ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് – മാർക്കറ്റ് ആക്സസ് പ്രോഗ്രാമിന് (GIA-MAP) നന്ദി പറഞ്ഞ് കർണാടക ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ ആഗോളതലത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു. 10 സ്റ്റാർട്ടപ്പുകൾ വീതം ആദ്യ ഘട്ടത്തിൽ യുഎഇ, സിംഗപ്പൂർ, ഓസ്ട്രേലിയൻ വിപണികളിലേയ്ക്കും ഏഴു സ്റ്റാർട്ടപ്പുകൾ ബെൽജിയത്തിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. 2023 സെപ്റ്റംബർ മുതൽ, ഏകദേശം 40 സ്റ്റാർട്ടപ്പുകൾ സംസ്ഥാന ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻ്റ്, ഐടി-ബിടി (ഇൻഫർമേഷൻ ടെക്നോളജി-ബയോടെക്നോളജി) യുടെ GIA-MAP-ൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.ഭൂരിഭാഗവും ഡീപ് ടെക്, എയ്റോസ്പേസ്, ഡിഫൻസ്, […]
ബിസിനസ് തുടങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

ഒരുപാട് ബിസിനസ് ആശയങ്ങൾ മനസിലുണ്ടെങ്കിലും എപ്പോഴാണ് ബിസിനസിലേയ്ക്ക് ഇറങ്ങേണ്ടത്, മാർക്കറ്റ് അനുസരിച്ച് കൃത്യമായ സമയമേത് എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ഉണ്ടാവും. ഒരുപാട് ഗവേഷണം ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കാം. സ്വയം വിശ്വസിച്ച് എത്രയും വേഗം ബിസിനസിലേയ്ക്ക് ഇറങ്ങാനാണ് പ്രശസ്ത സ്ട്രീമിങ് പ്ലാറ്റ്ഫോമായ റോട്ടൻ ടൊമാറ്റോസിന്റെ ഉടമസ്ഥൻ പാട്രിക് ലീ അഭിപ്രായപ്പെടുന്നത്. 2.ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് നൽകാൻ നിങ്ങൾ തയ്യാറെടുക്കുമ്പോൾ! ഉപഭോക്താക്കൾ ബിസിനസ് ഉടമസ്ഥരേക്കാൾ സമർദ്ധരാണ്. ഉപയോക്താക്കൾക്ക് ആവശ്യമായ ഒരു സേവനം തുടങ്ങുന്നതിനെക്കുറിച്ച് പദ്ധതിയിടുമ്പോൾ […]
എന്താണ് SIP? സ്ഥിരവരുമാനമില്ലാത്തവർക്ക് SIP യിൽ നിക്ഷേപിക്കാൻ സാധിക്കുമോ?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നതിന്റെ ചുരുക്കപ്പേരാണ് എസ് ഐ പി (SIP). മ്യൂച്വൽ ഫൗണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കാതെ കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന ഏറ്റവും പ്രജാരത്തിലുള്ള ഒരു ഓഹരി നിക്ഷേപം. സാമ്പത്തികമായി ഏത് സാഹചര്യത്തിലുള്ളവർക്കും എസ് ഐ പി അനുയോജ്യമാണ്. പ്രതിമാസം 100 രൂപ മുതൽ ഓഹരി തുകയായി നിക്ഷേപിക്കാം. അതുകൊണ്ട് തന്നെ എല്ലാവർക്കും അനുയോജ്യമായ ഒരു ഓഹരി നിക്ഷേപമായി എസ് ഐ പി മാറുന്നു. സ്ഥിര […]
കേരള സ്റ്റാര്ട്ടപ്പ് മിഷന് ജര്മ്മന് ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ടു

കേരള സ്റ്റാർട്ടപ്പ് മിഷൻ, ആഗോള ഐടി സേവന ദാതാവ് അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ കരാർ അനുസരിച്ച്, സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ജർമ്മനിയിൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ധാരണാപത്രത്തിൽ കേരളത്തിലെ ഇലക്ട്രോണിക്സ് – വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു കേൽക്കറിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു.എം CEO അനൂപ് അമ്പികയും അഡെസോ ഇന്ത്യ ഡയറക്ടർ ഷാലി ഹസനും ഒപ്പുവച്ചു. ഈ കൂട്ടായ്മയെ സംബന്ധിച്ച് […]
ഇനി കാർ കീയും മോഡിഫൈ ചെയ്യാം കീഡ്രോയ്ഡ് ഉണ്ടല്ലോ

വൈദ്യുത വാഹനങ്ങളും ഓട്ടോണോമസ് വാഹനങ്ങളുടെ വളർച്ചയും കാർബൺ ഫൈബർ ഉപയോഗിച്ചുള്ള ഘടനാപരമായ രൂപകൽപ്പനയും ഹൈഡ്രജൻ പോലെയുള്ള വൈവിധ്യമാർന്ന ഇന്ധന സ്രോതസ്സുകളും വഴി ഓട്ടോമോട്ടീവ് വ്യവസായം വികസിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, ആഡംബരവും സാങ്കേതികമായി പുരോഗമിച്ചതുമായ വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും, കാർ കീകൾ താരതമ്യേന മാറ്റമില്ലാതെ തുടരുകയാണെന്നും കസ്റ്റമൈസേഷൻ കുറവാണെന്നും എയർലൈൻ പൈലറ്റും ഓട്ടോമോട്ടീവ് പ്രേമിയുമായ രജത് ജയ്സ്വാൾ തിരിച്ചറിഞ്ഞു. 2020-ൽ, കൊവിഡ്-19 പകർച്ചവ്യാധികൾക്കിടയിൽ, ഓട്ടോമോട്ടീവ് ആക്സസറി വിപണിയിലെ ഈ വിടവ് പരിഹരിക്കാൻ ജയ്സ്വാൾ പ്രവർത്തിക്കാൻ തുടങ്ങി. ഒരു വർഷത്തിനുശേഷം, കീഡ്രോയ്ഡിൻ്റെ തുടക്കം […]