ബൈജൂസിന്റെ മൂല്യം പൂജ്യമാണ്, നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടു: ബൈജു രവീന്ദ്രൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓൺലൈൻ എഡ്യുക്കേഷൻ പ്ലാറ്റ്‌ഫോം ആയിരുന്ന ബൈജൂസ് ആപ്പിന്റെ തകർച്ച ബിസിനസ് ഇന്ത്യക്ക് വളരെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോൾ ബൈജൂസ് ആപ്പിന്റെ മൂല്യം പൂജ്യമാണെന്നും നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടതായും ബൈജു രവീന്ദ്രൻ പറഞ്ഞു. “അവിടെ തട്ടിപ്പ് ഇല്ല, തട്ടിപ്പ് ഉണ്ടായിരുന്നെങ്കിൽ ഫൗണ്ടേഴ്സ് പണം എടുക്കുമായിരുന്നു, ഞങ്ങൾ പണം വീണ്ടും കമ്പനിയിലേക്ക് റീഇൻവെസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത് ” എന്നാണ് എഡ്ടെക് കമ്പനിയായ ബൈജുവിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വ്യാഴാഴ്ച നടന്ന പ്രസ് സമ്മേളനത്തിൽ പറഞ്ഞത്. “ഇന്ന്, ബൈജുസിന്റെ […]

കിൻഡർ ജോയ്‌ക്കുള്ളിലെ സർപ്രൈസ് കളിപ്പാട്ടം;ഫെറേറോ ഇന്ത്യ നെസ്‌ലെയുടെ ചോക്ലേറ്റ് വിഭാഗത്തെ തോൽപ്പിച്ച കഥ!

മുട്ട പോലെയുള്ള ചെറിയ കൂട്. തുറന്ന് നോക്കുമ്പോൾ ചോക്കലേറ്റിന്റെയും പാലിന്റെയും രുചികരമായ മിക്സ്. ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ ടോയ്‌സുകൾ. കുട്ടികളെ ആകർഷിക്കാൻ ഇതിലും വലിയ തന്ത്രമില്ല. ആ തന്ത്രം കിൻഡർ ജോയ് ആയി അറിയപ്പെടുകയും ലോകം മുഴുവനുമുള്ള കുട്ടികളുടെ ഇഷ്ട രുചിയായി മാറുകയും ചെയ്തു. പൂനെയിലെ ഒരു ഗ്രാമ പ്രദേശത്ത് ഒരു ചെറിയ ഫാക്ടറിയിൽ പരീക്ഷണാർഥം ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും അവ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് അവരുടെ അംഗീകാരം ലഭിച്ചതിന് ശേഷം വൻതോതിൽ നിർമ്മിക്കുകയും ചെയ്തു. ഈ […]

ബീഹാറിൽ സെമികണ്ടക്റ്റർ കമ്പനി തുടങ്ങിയത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമെന്ന് ചന്ദൻ രാജ്

ബിഹാറിലെ ആദ്യ സെമികണ്ടക്റ്റർ കമ്പനിയായ സുരേഷ് ചിപ്‌സ് ആൻഡ് സെമികണ്ടക്റ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ചന്ദൻ രാജ്, ബിഹാറിൽ ഒരു കമ്പനി തുടങ്ങിയത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നു എന്ന് ട്വിറ്ററിൽ കുറിച്ചു. ബിഹാറിനെ “നിറഞ്ഞ നിരാശയുടെ നാട്” എന്ന് വിശേഷിപ്പിച്ച രാജ്, സെമികണ്ടക്റ്റർ/വിഎൽ എസ് ഐ കമ്പനിയായി ഇവിടെ തുടരണമെങ്കിൽ നിരവധി പ്രശ്നങ്ങളും പോരാട്ടങ്ങളും നേരിടണം എന്ന് കുറിച്ചു. അവസാന നാല് വർഷമായി റോഡിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി കാത്തിരിക്കാൻ ശ്രമിച്ചെങ്കിലും […]

എന്താണ് ഇൻഷുറൻസ്? പ്രാധാന്യം, ഇനങ്ങൾ, ഗുണങ്ങൾ എന്നിവ അറിയാം.

വ്യക്തിയ്ക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക്‌ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാനുള്ള സ്കീമാണ് ഇൻഷുറൻസ്. പല തരത്തിലുള്ള ഇൻഷുറൻസുകളും, ഇൻഷുറൻസ് നൽകുന്ന കമ്പനികളും നിലവിലുണ്ട്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇൻഷുറൻസ് എന്നത് രണ്ട് പാർട്ടികൾക്കിടയിൽ ഉള്ള ഒരു നിയമപരമായ കരാർ ആണ്. അതായത് ഇൻഷുറൻസ് കമ്പനി (ഇൻഷുറർ)യും വ്യക്തിയും (ഇൻഷ്വേഡ്)തമ്മിലുള്ള കാരാർ. ഇതിൽ, ഇൻഷുറൻസ് കമ്പനി, ഇൻഷ്വേഡ് വ്യക്തിക്ക് നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ആ നഷ്ടം പോളിസി ഉടമയുടെ മരണമോ സ്വത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ആയിരിക്കും. ഒരു […]

ബസ്സും കാൽക്കുലേറ്ററും വിറ്റ പണംകൊണ്ട് ആരംഭിച്ചു ; ആപ്പിൾ ലോകത്തെ ഏറ്റവും പവർഫുൾ കമ്പനികളിലൊന്നായി മാറിയ കഥ!

ലോകത്ത് ചരിത്രങ്ങൾ പിറക്കുന്നത് മനുഷ്യന്റെ ചിന്തകളിൽ നിന്നാണ്. ഏത് സാഹചര്യത്തിൽ നിന്നാണെങ്കിലും ചിലർ ആ ചിന്തകളെ വളർത്തി വലുതാക്കി ലോകത്തിൽ തന്നെ നെറുകയിൽ എത്തിക്കും. അത്തരത്തിൽ കഷ്ടപ്പാടിൽ നിന്ന് തുടങ്ങി പിന്നീട് വിജയിക്കുകയും ഇക്കാലം വരെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്‌ത ഒരു കമ്പനിയാണ് ആപ്പിൾ. സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന്ലോക വിഡ്ഢി ദിനമായ ഏപ്രിൽ 1 നാണ് ആപ്പിൾ ആരംഭിച്ചത്. ഈ സംരംഭം തുടങ്ങാനായി 21-ാം വയസ്സിൽ ജോബ്‌സ് തൻ്റെ ഫോക്‌സ്‌വാഗൺ ബസ് […]

എങ്ങനെയാണ് ബാങ്ക് തെരഞ്ഞെടുക്കേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ഒരു ബാങ്ക് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെയും മുൻഗണനകളെയും ആശ്രയിച്ചിരിക്കുന്നു. എങ്കിലും ഒരു ബാങ്കിന്റെ പലിശ നിരക്കുകളും ഫീസുകളും മനസ്സിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോ തരത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പരമ്പരാഗത ബാങ്കുകൾ, ഓൺലൈൻ ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ, നിയോബാങ്കുകൾ എന്നിവ ചില പ്രധാന ബാങ്കുകളാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ബാങ്ക് പലിശ നിരക്കുകൾ മുതൽ ഉപഭോക്തൃ സേവനം വരെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞ ശേഷമായിരിക്കണം. പരമ്പരാഗത ബാങ്കുകൾ പരമ്പരാഗത ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടുകൾ […]

ഫാഷൻ വ്യവസായത്തിൽ മാറ്റങ്ങൾക്കൊരുങ്ങി റിലയൻസ് റീട്ടെയിൽ!

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയാക്കാനുള്ള ലക്ഷ്യത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (ആർഐഎൽ) റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. ഓൺലൈനിലും ഓഫ്‌ലൈനിലും ഗ്രോസറീസ്, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, മേക്കപ്പ് പ്രൊഡക്ട്സ്, ചെരുപ്പുകൾ, ഭക്ഷണം, ആഭരണങ്ങൾ, ലൈഫ് സ്റ്റൈൽ ഉൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ പ്രവർത്തിക്കുന്നു. 25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, റിലയൻസ് റീട്ടെയിലിൻ്റെ വരുമാനം 6.6% യും വാർഷികാടിസ്ഥാനത്തിൽ 66,260 കോടി രൂപയായും ഉയർന്നിരുന്നു. ഗ്രോസറികളും ഇലക്ട്രോണിക്‌സും വളർച്ചയുടെ പ്രധാന […]

സ്ത്രീകളുടെ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ സർക്കാരിൻ്റെയും ഏജൻസികളുടെയും പിന്തുണ പ്രയോജനപ്പെടുത്താം!

2016 ജനുവരിയിൽ, സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം സംരംഭകരെ പിന്തുണയ്ക്കുന്നതിനും ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾ അവതരിപ്പിച്ചു. ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷനിലേക്ക് (ഡിപിഐഐടി) റിപ്പോർട്ട് ചെയ്യുന്ന ഒരു ടീമാണ് ഈ പ്രോഗ്രാമുകൾ നിയന്ത്രിക്കുന്നത്. 2018-ൽ, NITI ആയോഗ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും അവരുടെ സംരംഭകത്വ ആഗ്രഹങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് ഏകീകൃത ആക്സസ് പോർട്ടലായ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) ആരംഭിച്ചു. […]

ദേശീയ തലത്തിൽ മ്യൂച്വൽ ഫണ്ട് പിൻവലിക്കപ്പെട്ട സാഹചര്യത്തിലും മലയാളി നിക്ഷേപത്തിൽ വൻ വർധനവ്!

കേരളത്തിൽ നിന്നുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ റെക്കോർഡ് ഉയർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപമൂല്യം (എയുഎം) 84,743,26 കോടി രൂപയാണെന്നും എക്കാലത്തെയും ഉയർന്ന റിപ്പോർട്ട് ആണിതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ മാസത്തിൽ ദേശീയതലത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കുത്തനെ ഇടിഞ്ഞിരുന്നു. 71, 114 കോടി രൂപ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിന്ന് പിൻവലിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള നിക്ഷേപം വർധിച്ചത്. കഴിഞ്ഞ മാസം 2,930,64 കോടി […]

ഡ്രോൺ ടെക് സ്റ്റാർട്ടപ്പ് ഐജി ഡ്രോണുകൾ ഒരു മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചു.

ഇന്ത്യ ആക്‌സിലറേറ്ററിൻ്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ ഡ്രോൺ ടെക്‌നോളജി സ്റ്റാർട്ടപ്പായ ഐജി ഡ്രോൺസ്, മറ്റ് എയ്ഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ ഒരു മില്യൺ ഡോളർ സമാഹരിച്ചു. ഫണ്ട് ഉപയോഗിച്ച് പ്രതിരോധ ആവശ്യങ്ങൾക്ക്‌ വേണ്ടി ഡ്രോൺ സൊല്യൂഷൻസ് സൃഷ്ടിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണത്തിനും വികസനത്തിനും ശ്രദ്ധ നൽകുമെന്ന് കമ്പനി പറഞ്ഞു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ 3 മില്യൺ ഡോളർ കൂടി […]