S1699-01

മിനിമലിസ്റ്റിന്റെ വരുമാനത്തിൽ 36 ശതമാനം വർദ്ധനവ്

ഹിന്ദുസ്ഥാൻ യൂണിലിവർ (HUL) ഏറ്റെടുത്തതിന് പിന്നാലെ പ്രമുഖ സ്കിൻകെയർ ബ്രാൻഡായ മിനിമലിസ്റ്റിന്റെ വരുമാനത്തിൽ മികച്ച നേട്ടം. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 36 ശതമാനം വർധിച്ച് 690.2 കോടി രൂപയിലെത്തി. ഈ സാമ്പത്തിക വർഷം 25.9 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം (PAT) രേഖപ്പെടുത്തിയിരിക്കുന്നത്.

വരുമാനത്തോടൊപ്പം കമ്പനിയുടെ ചിലവുകളിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ മൊത്തം ചിലവ് 664.8 കോടി രൂപയായി ഉയർന്നു. ഇതിൽ ഏറ്റവും വലിയ ചിലവ് പരസ്യങ്ങൾക്കും പ്രൊമോഷനുകൾക്കുമാണ്; ഇത് 55 ശതമാനം വർധിച്ച് ഏകദേശം 235 കോടി രൂപയായി. ബാക്കി തുക വിതരണ ചിലവുകൾ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, മറ്റ് പ്രവർത്തന ചിലവുകൾ എന്നിവയ്ക്കായി കമ്പനി വിനിയോഗിച്ചു.

2020-ൽ മോഹിത് യാദവ്, രാഹുൽ യാദവ് എന്നിവർ ചേർന്ന് ആരംഭിച്ച ഈ ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡിന്റെ 90.5 ശതമാനം ഓഹരികളും 2025 ജനുവരിയിലാണ് എച്ച്യുഎൽ സ്വന്തമാക്കിയത്. പ്രീമിയം ബ്യൂട്ടി മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഏറ്റെടുക്കൽ. എച്ച്യുഎൽ-ന്റെ പിന്തുണയോടെ ഗവേഷണവും വിതരണ ശൃംഖലയും ഓഫ്‌ലൈൻ വിപണിയും കൂടുതൽ വിപുലീകരിക്കാനാണ് മിനിമലിസ്റ്റ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

Category

Author

:

Gayathri

Date

:

ഓഗസ്റ്റ്‌ 17, 2026

Share

:

Join our WhatsApp Group for more updates!

Recent Posts