2019 ലെ ഒരു പഠനത്തിൽ, AI ഉപയോഗിക്കാത്ത ബിസിനസുകാരേക്കാൾ AI ഉപയോഗിക്കുന്നവർ കൂടുതൽ വരുമാന വളർച്ച കാണുന്നുണ്ടെന്ന് കണ്ടെത്തി. സർവേ പ്രകാരം, AI സ്വീകരിച്ച കമ്പനികൾ 20% വരുമാന വളർച്ച കാണിച്ചപ്പോൾ AI ഉപയോഗിക്കാത്തവർ 13% മാത്രമേ നേടിയിട്ടുള്ളൂ.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, വലുതും ചെറുതുമായ ബിസിനസുകളിൽ AI നാടകീയമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ബിസിനസ്സിൽ AI ഉപയോഗിച്ച് എങ്ങനെ വേറിട്ടു നിൽക്കാമെന്ന് വിലയിരുത്തുകയും കണ്ടെത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കാരണം നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിന് AI നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനും കൺവേർഷൻസ് വർദ്ധിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ശക്തമായ ഉപകരണമാണ് AI. ഡാറ്റ, കണ്ടന്റ്, അനലൈസിംഗ്, മാർക്കറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും AI സൊല്യൂഷനുകൾ ഇന്ന് നിലവിലുണ്ട്. ബേസിക് വേഷനുകളും പെയിഡ് വേർഷനുകളും ഉണ്ട്.

നിങ്ങളുടെ ബിസിനസ്സ് വളരണമെങ്കിൽ AI ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നടപ്പിലാക്കേണ്ട കാര്യങ്ങളിതാ…
1.സെർച്ച് വിസിബിലിറ്റി വർദ്ധിപ്പിക്കുക
യൂസേഴ്സിന്റെ റിസൾട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ AI-അധിഷ്ഠിത അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു. കസ്റ്റമേഴ്സ് ഏതൊക്കെ സൈറ്റുകളിൽ സമയം ചെലവഴിക്കുന്നു, അവരുടെ സെർച്ച് ഹിസ്റ്ററി, അവർ എങ്ങനെ സെർച്ച് ചെയ്യുന്നു എന്നിവയെക്കുറിച്ചുള്ള യൂസർ ഡാറ്റ അവരുടെ റിസൾട്ടുകളുടെ ക്രമം തീരുമാനിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.
സിരി പോലുള്ള വോയ്സ് സെർച്ച് ടൂളുകളിൽ നിന്നുള്ള ഡാറ്റയും ഗൂഗിൾ റിസൾട്ടുകൾക്കായി ഉപയോഗിക്കുന്നു.
ഇത് എങ്ങനെ പ്രയോജനപ്പെടുത്താം?
നിങ്ങളുടെ കസ്റ്റമേഴ്സിന്റെ ഉദ്ദേശ്യം മനസ്സിലാക്കുകയും വോയ്സ് സെർച്ചുകൾ നടത്തുമ്പോഴോ സെർച്ചിൽ ടൈപ്പ് ചെയ്യുമ്പോഴോ അവർ ഉപയോഗിക്കുന്ന കീവേഡുകളും ശൈലികളും ബിസിനസിലേക്ക് ഉപയോഗിച്ചാൽ നിങ്ങളുടെ സൈറ്റിലേക്ക് കൂടുതൽ ട്രാഫിക് കൊണ്ടുവരാനുള്ള സാധ്യത വർധിക്കും.
നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
നിങ്ങളുടെ കസ്റ്റമറിന്റെ സെർച്ച് ഹിസ്റ്ററിയിലൂടെ അവർ ചോദിക്കാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നൽകുക. അവരുടെ ചോദ്യങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ഉത്തരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
2.കണ്ടന്റ് മാർക്കറ്റിംഗ് റിസൾട്ടുകൾ വർദ്ധിപ്പിക്കുക
കണ്ടന്റ് സ്വമേധയാ സൃഷ്ടിക്കുന്നത് മടുപ്പിക്കുന്നതാണ്. മാത്രമല്ല, വ്യത്യസ്ത ടീമുകളിൽ നിന്ന് ധാരാളം പരിശ്രമവും സമയവും അതിന് ആവശ്യവുമാണ്.
ഹൈപ്പർ-പേഴ്സണലൈസ്ഡ് കണ്ടന്റിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മത്സരക്ഷമത നിലനിർത്താൻ, ഒരു മാർക്കറ്റർ വായനക്കാരന് വായിക്കാനും ഷെയർ ചെയ്യാനും കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരമുള്ളതുമായ കണ്ടന്റുകൾ സൃഷ്ടിക്കേണ്ടതുണ്ട്.
AI ഉപയോഗിച്ച് നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? അതിനായി AI- പവർഡ് സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നത് നിങ്ങളെ സഹായിക്കും:
- നിങ്ങളുടെ കണ്ടന്റ് സ്ട്രാറ്റജികൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് കണ്ടന്റ് പെർഫോമൻസ് ഡാറ്റ ഉപയോഗിക്കുക.
- പ്രേക്ഷകരുടെ വെല്ലുവിളികൾ, ചിന്തകൾ, മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കി കണ്ടന്റ് വ്യക്തിഗതമാക്കുക.
- നിങ്ങളുടെ കണ്ടന്റിന്റെ പ്രകടനം ഓഡിറ്റ് ചെയ്ത് ഏത് കണ്ടന്റാണ് മികച്ച ലീഡുകളും എൻഗേജ്മെന്റും നൽകുന്നതെന്ന് കണ്ടെത്തുക.
- ട്രാഫിക്, എൻഗേജ്മെന്റ്, കോൺവേർഷൻസ് എന്നിവ വർദ്ധിപ്പിക്കാൻ കഴിയുന്ന കണ്ടന്റ് ഐഡിയകൾ കണ്ടെത്തുക.
- കണ്ടന്റിലെ അക്ഷരത്തെറ്റുകൾ, ഗ്രാമർ, മുതലായവ പ്രൂഫ് റീഡ് ചെയ്ത ശേഷം ഷെയർ ചെയ്യുക.
- ഓരോ ഉപയോക്താവിനും പ്രത്യേകമായി ഹൈപ്പർ-പേഴ്സണലൈസ്ഡ് കണ്ടന്റ് സൃഷ്ടിക്കുന്നതിന് ഉപഭോക്തൃ മുൻഗണനകളും പെരുമാറ്റവും ട്രാക്ക് ചെയ്യുക.
AI ഉപയോഗിക്കുന്നതിലൂടെ, മികച്ച ഫലങ്ങൾ നൽകുന്ന കണ്ടന്റ് സൃഷ്ടിക്കാൻ നിങ്ങൾക്ക് കുറച്ച് സമയം മതിയാകും.

3.കൺവേർഷൻസ് വർദ്ധിപ്പിക്കുക
വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരെ സെയിൽസ് ഫണലിലേക്ക് നീക്കാനും കഴിയുന്ന ശക്തമായ ലാൻഡിംഗ് പേജുകൾ നിങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ ലാൻഡിംഗ് പേജുകൾ സന്ദർശകരെ രസിപ്പിക്കണം, അതുവഴി അവർക്ക് നിങ്ങളുടെ ഓഫറുകളെക്കുറിച്ച് കൂടുതലറിയാനും അവരെ വാങ്ങുന്ന ഉപഭോക്താക്കളാക്കി മാറ്റാനും കഴിയും.
ഒരു സന്ദർശകൻ നിങ്ങളുടെ പേജിൽ വന്ന് അവരെ കൂടുതൽ നേരം അവിടെ നിൽക്കാൻ പ്രേരിപ്പിക്കണം. അവരുടെ ആദ്യ മതിപ്പ് മോശമാണെങ്കിൽ, അവർ നിങ്ങളുടെ സൈറ്റിൽ നിന്ന് ഉടൻ പുറത്തുകടക്കും.
അവരെ എങ്ങനെ സജീവമായി നിലനിർത്താൻ കഴിയും? AI- പവർഡ് സൊല്യൂഷനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:
- നിങ്ങളുടെ വെബ്സൈറ്റ് ഡിസൈൻ ഒപ്റ്റിമൈസ് ചെയ്യുകയും കൺവേർഷൻസിലേക്ക് നയിക്കുന്ന ലാൻഡിംഗ് പേജുകൾ സൃഷ്ടിക്കുകയും ചെയ്യുക.
- ഉപയോക്താക്കളുടെ സെർച്ച് ഹിസ്റ്ററിയും ബ്രൗസിംഗ് ശീലങ്ങളും അടിസ്ഥാനമാക്കി ലാൻഡിംഗ് പേജുകൾ പേഴ്സണലൈസ്ഡ് ആക്കുക.
- ഭാവിയിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുക, അതുവഴി ഉപഭോക്തൃ പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും വിൽപ്പനയുടെ രൂപത്തിൽ പരമാവധി കൺവേർഷൻസ് നടത്തുന്നതിന് നിങ്ങളുടെ കാമ്പെയ്നുകൾ ഒപ്റ്റിമൈസ് ചെയ്യാനും കഴിയും.
AI ഉപയോഗിച്ച് നിങ്ങളുടെ ബിസിനസ്സ് വളർത്താനുള്ള സമയമാണിത്. AI ഉപയോഗിക്കുന്നത് ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും , നിങ്ങളുടെ സൈറ്റിലേക്ക് കൂടുതൽ ട്രാഫിക് കൊണ്ടുവരാനും, ലീഡുകൾ വളർത്താനും, കൺവേർഷൻസ് വർദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കും.