എലോൺ മസ്ക് ഗ്രോക്ക് 3 എന്ന പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചപ്പോൾ അത് ഓപ്പൺ AI യുടെ ചാറ്റ് ജിപിടി യെയും ഡീപ്സീക്ക് AI യെയും മറികടക്കുമോ എന്ന ചർച്ച ടെക് ലോകത്ത് സജീവമായി. ഗ്രോക്ക് 3 യുടെ പ്രധാന സവിശേഷതകളും, അതോടൊപ്പം ചാറ്റ് ജിപിടിയും ഡീപ്സീക്കും ഗ്രോക്ക് 3 യും തമ്മിലൊരു താരതമ്യ പഠനവുമാണ് ഈ ലേഖനത്തിൽ. ഇവ AI ലോകത്ത് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നോക്കാം.
xAI
xAI എന്ന കമ്പനിയുടെ പുതിയ സംരംഭമാണ് ഗ്രോക്ക് 3 എന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിന് ഉപകാരപ്രദമായ ഒരു സ്മാർട്ട് ചാറ്റ് ബോട്ട് എന്ന നിലയ്ക്കാണ് ഗ്രോക്ക് 3 പുറത്തിറങ്ങിയിരിക്കുന്നത്.
എലോൺ മസ്ക് 2023 ജൂലൈയിൽ ആരംഭിച്ച ഒരു ആർട്ടിഫിഷ്യൽ കമ്പനിയാണ് xAI. ഓപ്പൺ AI നിന്ന് വിട്ട ശേഷം അതിനെ പ്രതിനിധീകരിച്ച് കൂടുതൽ സുരക്ഷിതവും സത്യസന്ധവുമായ AI വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് xAI മസ്ക്ക് രൂപീകരിച്ചത്. മനുഷ്യ ബുദ്ധിയുമായി സമാനമായ സിസ്റ്റങ്ങൾ രൂപീകരിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. X മായി ബന്ധപ്പെടുത്തിയുള്ള Grok AI( Grok 1, Grok 2, Grok 3) എന്നിവയാണ് ഇതുവരെ xAI നിർമിച്ചിരിക്കുന്നത്.
ഗ്രോക്ക് 3 ( Grok 3)
xAI കമ്പനി വികസിപ്പിച്ച ഈ പുതിയ AI ചാറ്റ് ബോട്ട് ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് AI യുടെ ഭാഗം തന്നെയാണ്.
ഗ്രോക്ക് 3 യുടെ പ്രധാന സവിശേഷതകൾ
വേഗതയും കൃത്യതയും: വളരെ വേഗത്തിൽ ഉത്തരം നൽകും, പുതിയ ഡേറ്റ ഉപയോഗിച്ച് കൂടുതൽ വിശ്വാസ്യതയുള്ള മറുപടി നൽകാൻ കഴിയും.
X ഇന്റഗ്രേഷൻ : X ഉപയോഗിക്കുന്നവർക്ക് AI ബോട്ടിന്റെ പിന്തുണ ലഭിക്കും
ഗ്രോക്ക് 2 വിനെക്കാൾ മികച്ചത് : പഴയ വേർഷനുകളെക്കാൾ കൂടുതൽ ടെക്നിക്കൽ മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നു.

Grok 3, Grok 2 താരതമ്യം
Grok 3 എന്നത് Grok 2-നേക്കാൾ നിരവധി മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ AI മോഡലാണ്. പ്രധാന വ്യത്യാസങ്ങൾ ചുവടെപ്പറയുന്നവയാണ്:
Grok 3 | Grok 2 |
Grok 2-നെക്കാൾ 10 മടങ്ങ് കൂടുതൽ കമ്പ്യൂട്ടിംഗ് ശക്തിയുള്ളതാണ്. | കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷിയുള്ളതിനാൽ പ്രോസസ്സിംഗ് വേഗതയും കൃത്യതയും കുറവാണ് |
100,000 Nvidia H100 GPU-കൾ ഉപയോഗിച്ച് 200 മില്ല്യൺ GPU-മണിക്കൂറുകൾ പരിശീലനത്തിനായി വിനിയോഗിച്ചു, ഇത് വലിയ ഡാറ്റാസെറ്റുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്നു. | പരിശീലനത്തിനായി കുറവുള്ള GPU-കൾ ഉപയോഗിച്ചതിനാൽ പ്രോസസ്സിംഗ് ശേഷിയും വേഗതയും കുറവായിരുന്നു. |
“Think Mode” എന്ന ഫീച്ചർ വഴി കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളതാണ്. | ഈ രീതിയിലുള്ള ടെക്നിക്കൽ ശേഷികൾ കുറവായിരുന്നു. |
DeepSearch എന്ന ഫീച്ചർ ഉപയോഗിച്ച് ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വിശദമായ മറുപടികൾ നൽകുന്നു. | ഈ രീതിയിലുള്ള ഫീച്ചറുകൾ ഇല്ല. |
ഗണിതം, ശാസ്ത്രം, കോഡിംഗ് തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. | ഈ മേഖലകളിൽ പ്രകടനം മോശമായിരുന്നു. |
എലോൺ മസ്കിന്റെ ഗ്രോക്ക് AI യും ഭാവിയും
അദ്ദേഹത്തിന്റെ കമ്പനികൾക്ക് ഗ്രോക്ക് 3 കൊണ്ട് നിരവധി പ്രയോജനം ഉണ്ടാകും.
- ടെസ്ലയിലെയും സ്പേസ് എക്സിലെയും സ്മാർട്ട് ഓട്ടോമേഷൻ ഗ്രോക്ക് 3 യിലൂടെ മെച്ചപ്പെടുത്താനാവും
- AI സേഫ്റ്റി സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാട് ഗ്രോക്ക് 3 യിൽ സംയോജിപ്പിച്ചേക്കാം
- ഓപ്പൺ AI യുമായി മത്സരിക്കാൻ ഗ്രോക്ക് 3 യുടെ ഇന്റഗ്രേഷൻ കൂടുതൽ വിപുലീകരിക്കാനാണ് സാധ്യത
Grok 4 വരുമോ?
എലോൺ മസ്ക്കിന്റെ xAI യിൽ തുടർച്ചയായ AI അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. AI മത്സരം കടുത്തതാകുന്നതും Grok 3 ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതും പുതിയ Grok 4 വരാനുള്ള സാധ്യതകളെ കൂട്ടുന്നു.
OpenAI-യുടെ ChatGPT-യെ ഇത് മറികടക്കുമോ?
ഗ്രോക്ക് 2 വിനേക്കാൾ 10 മടങ്ങ് കൂടുതൽ കമ്പ്യൂട്ടിംഗ് ശേഷിയുള്ളതും മെച്ചപ്പെട്ട കാര്യശേഷി ഉള്ളതുമായ ഗ്രോക്ക് 3 ചാറ്റ് ജിപിടി യും ഡീപ് സീക്കും പോലുള്ള മുൻനിര AI മോഡലുകളുമായി മത്സരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് രൂപപ്പെടുത്തിയതാണ്. ഗ്രോക്ക് 3 വികസനത്തിന് പിന്നിലെ പ്രധാന ഉദ്ദേശം ഈ രംഗത്തെ മത്സരത്തിൽ മുൻതൂക്കം നേടുകയും ചൈനീസ് കമ്പനികളെയും ഗൂഗിൾ പോലുള്ള ടെക് ഭീമന്മാരെയും മറികടക്കുകയും ചെയ്യുക എന്നതാണ്. ഇത് xAI യെ AI വ്യവസായത്തിൽ പ്രധാന പങ്കാളിയാക്കി ഗ്രോക്ക് 3 യെ മാറ്റാനും സഹായിക്കും.
ഗ്രോക്ക് 3 യുടെ മെച്ചപ്പെട്ട സവിശേഷതകൾ കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ നൽകുകയും AIയുടെ സാധ്യതകൾ കൂടുതൽ വിപുലീകരിക്കുകയും ചെയ്യുന്നു. ഈ പുതിയ മോഡൽ X പ്ലാറ്റ്ഫോം വഴി പ്രീമിയം പ്ലസ് സബ്സ്ക്രൈബർമാർക്ക് ലഭ്യമാക്കുകയും, xAI യുടെ മൊബൈൽ ആപ്പ് വഴി സൂപ്പർ ഗ്രോക്ക് സബ്സ്ക്രിബ്ഷൻ ടിയർ വഴി ലഭ്യമാകുകയും ചെയ്യുന്നു.
സവിശേഷത | ഗ്രോക്ക് 3 | ഓപ്പൺ AI | ഡീപ്സീക്ക് AI |
AI മോഡൽ | xAI യുടെ ആധുനിക മോഡൽ | GPT-4 (OpenAI) | ഡീപ്സീക്കിന്റെ മൾട്ടി ലാംഗ്വേജ് മോഡൽ |
വേഗത | വേഗത്തിൽ ഉത്തരം നൽകുന്നു | മിതമായ വേഗത | ഇടത്തരം വേഗത |
കൃത്യത | എലോൺ മസ്കിന്റെ ആശയങ്ങൾ ആസ്പദമാക്കി മെച്ചപ്പെടുത്തിയിരിക്കുന്നു | ഉയർന്ന നിലവാരമുള്ള ഉത്തരം | സംശയാസ്പദമായ ഉത്തരം നൽകാം |
ലഭ്യത | X ൽ ഉപയോഗിക്കാം | ചാറ്റ് ജിപിടി വഴി ലഭ്യമാകും | ഓപ്പൺ AI പോലെ തന്നെ പ്രവർത്തിക്കുന്നു |
ഭാവിയിലെ AI ചാറ്റ്ബോട്ടുകൾ: എന്താണ് മുന്നോട്ട്?
AI മേഖല അതിവേഗം വളരുകയും പുതിയ സാങ്കേതികവിദ്യകൾ ഉദയം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, Grok 3, OpenAI, DeepSeek AI തുടങ്ങിയ AI ചാറ്റ്ബോട്ടുകൾ തമ്മിലുള്ള മത്സരം കൂടുതൽ കടുത്തതാകുകയാണ്. അതുകൊണ്ട് തന്നെ വലിയ പ്രയോജനങ്ങളും വിപ്ലവകരമായ മാറ്റങ്ങളും നമുക്ക് പ്രതീക്ഷിക്കാം.
കൃത്യമായ വിവരങ്ങൾ: ഭാവിയിലെ AI ചാറ്റ്ബോട്ടുകൾ കൂടുതൽ കൃത്യവും, സത്യസന്ധവുമായ ഉത്തരം നൽകാൻ ശേഷിയുള്ളതുമാകുമെന്ന് കരുതുന്നു.
കൂടുതൽ കാര്യക്ഷമമായ ചാറ്റ്ബോട്ടുകൾ: ChatGPT, Grok 3, DeepSeek AI തുടങ്ങിയവ പഴയവയേക്കാൾ കൂടുതൽ ബുദ്ധിയുള്ളവയാകുന്നു. ഭാവിയിൽ, AI ഉപയോക്താവിന്റെ മനോഭാവം മനസ്സിലാക്കി പെരുമാറുമെന്ന് കരുതുന്നു
കമ്പ്യൂട്ടിംഗ് പവർ: GPUs-ന്റെ വളർച്ച മൂലം, ഭാവിയിലെ AI-കൾക്ക് വേഗതയിൽ അതിരുകൾ തകർത്ത് പ്രവർത്തിക്കാൻ കഴിയും.

xAI-ൽ നിന്ന് വരുന്നതുകൊണ്ട് വലിയ താത്പര്യത്തോടെ ആളുകൾ നോക്കിക്കൊണ്ടിരിക്കുന്ന ഒരു AI മോഡലാണ് Grok 3. എന്നാൽ മറ്റ് AI കളെ മറികടക്കുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. പക്ഷേ X പ്ലാറ്റ്ഫോം നയിക്കുന്ന സോഷ്യൽ മീഡിയ AI ചാറ്റ്ബോട്ട് എന്ന നിലയിൽ Grok 3-ക്ക് തന്റേതായ സ്ഥാനം ഉണ്ടാക്കാനാകും. DeepSeek AI പോലെയുള്ള ചൈനീസ് AI മോഡലുകളുമായി ഇതിന് മത്സരിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. എന്നാൽ OpenAI-യുടെ ChatGPT ഇപ്പോഴും AI രംഗത്തെ മുൻനിര മോഡലുകളിൽ ഒന്നാണ്. എന്നാൽ, Grok 3-നു ശേഷമുള്ള Grok 4 OpenAI-യെ മറികടക്കുമെന്ന് ചിലർ കണക്കാക്കുന്നു. Grok 3-ന്റെ ഭാവി പ്രധാനമായും അതിന്റെ പ്രതികരണങ്ങൾ, ഓട്ടോമേഷൻ, Elon Musk-ന്റെ തന്ത്രങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും