web 452-01

കുകു എഫ്എം പുനസംഘടനയുടെ ഭാഗമായി 80-100 ജീവനക്കാരെ പിരിച്ചുവിട്ടു!

മുംബൈയിലെ ഓഡിയോബുക്ക് പ്ലാറ്റ്‌ഫോമായ കുകു എഫ്എം (Kuku FM) ഈ ആഴ്ച നടത്തിയ പുനസംഘടനയുടെ ഭാഗമായി 80-100 ജീവനക്കാരെ പിരിച്ചുവിട്ടു.

കമ്പനി ജീവനക്കാരോടൊപ്പം കരാർ ജീവനക്കാരെയും ഈ നടപടിക്രമം ബാധിച്ചു.
മൊത്തത്തിൽ, 300 കമ്പനി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എഴുത്തുകാരും നിർമ്മാതാക്കളും ഉൾപ്പെടുന്ന കോൺടെന്റ്ട ടീമിനെയാണ് പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിച്ചത്.

ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയും കൂടുതലായിരിക്കാമെന്നും സൂചനയുണ്ട്.
ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുകു എഫ്എം ഈ നടപടി സ്വീകരിച്ചതെന്നും എഐ ഉപയോഗിച്ച് കണ്ടന്റ് നിർമ്മിക്കാനാണ് ഭാവിയിൽ കരുതുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

2018-ൽ ബിസു, വികാസ് ഗോയൽ, വിനോദ് കുമാർ മീന എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിതമായ കുകു എഫ്എം വ്യത്യസ്ത വിഭാഗങ്ങളിലായി ഓഡിയോ ബുക്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു.

Category

Author

:

Jeroj

Date

:

നവംബർ 16, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top