S1240-01

അജിയോ റൂഷ് അറന്നൂറിലധികം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

റിലയൻസ് റീട്ടെയിൽ തങ്ങളുടെ നാല് മണിക്കൂർ വസ്ത്ര വിതരണ സേവനമായ ‘അജിയോ റഷ്’ (Ajio Rush) 600-ലധികം നഗരങ്ങളിലേക്ക് വിപുലീകരിച്ച് ക്വിക്ക് കൊമേഴ്‌സ് രംഗത്ത് കൂടുതൽ ശക്തമാകുന്നു. ഇതിനുപുറമെ, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളിൽ എത്തിക്കാനുള്ള പരീക്ഷണങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. ജിയോമാർട്ടിന്റെ ഹൈപ്പർലോക്കൽ ഡെലിവറി ഓർഡറുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് 300% വളർച്ചയാണ് ഈ പാദത്തിൽ കമ്പനി രേഖപ്പെടുത്തിയത്.

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവെച്ച റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തന വരുമാനം 11.1 ശതമാനം വർധിച്ച് 87,344 കോടി രൂപയിലെത്തി. ലാഭം ചെറിയ തോതിൽ വർധിച്ച് 3,563 കോടി രൂപയാകുകയും ചെയ്തു. ഈ കാലയളവിൽ ജിയോമാർട്ട് 5.8 ദശലക്ഷം പുതിയ ഉപഭോക്താക്കളെയാണ് നേടിയത്. ഭാവിയിൽ കൂടുതൽ വളർച്ച ലക്ഷ്യമിട്ട് ബിസിനസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.

റിലയൻസിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാർ ഈ കാലയളവിൽ മികച്ച നേട്ടമുണ്ടാക്കി. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പ്ലാറ്റ്‌ഫോം 500 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളെ സ്വന്തമാക്കി. റിലയൻസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ലാഭം 13% വർധിച്ച് 7,935 കോടി രൂപയായപ്പോൾ, മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ (RIL) മൊത്തത്തിലുള്ള ലാഭം 8.1% ഇടിഞ്ഞ് 20,616 കോടി രൂപയായി രേഖപ്പെടുത്തി.

Category

Author

:

Gayathri

Date

:

ഏപ്രിൽ 25, 2026

Share

:

Join our WhatsApp Group for more updates!

Recent Posts