Tesla Model Y India

വില കൂടിയ മോഡൽ Y യുമായി ടെസ്‌ല ഇന്ത്യൻ വിപണിയിലേക് പ്രവേശിച്ചു

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം, ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല, മോഡൽ വൈ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചു. കമ്പനി രണ്ട് പതിപ്പുകൾ അവതരിപ്പിച്ചു: ₹59.89 ലക്ഷം വിലയുള്ള മോഡൽ വൈ ആർ‌ഡബ്ല്യുഡി, ₹67.89 ലക്ഷം വിലയുള്ള മോഡൽ വൈ ലോംഗ് റേഞ്ച് ആർ‌ഡബ്ല്യുഡി. ടെസ്‌ല അവരുടെ ഹോം ചാർജറും 37000 രൂപക്ക് വാഗ്ദാനം ചെയ്യുന്നു.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ടെസ്‌ല തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറന്നു. ടെസ്‌ലയുടെ വരവ് സംസ്ഥാനത്തിന്റെ നവീകരണത്തിലും സുസ്ഥിരതയിലും ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നുവെന്ന് ലോഞ്ചിൽ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ടെസ്‌ല കാറുകൾ ഇപ്പോൾ ഓർഡർ ചെയ്യാൻ ലഭ്യമാണെങ്കിലും, 2025 ഓഗസ്റ്റ് മുതലെ ഇന്ത്യൻ റോഡുകളിൽ കാണാൻ സാധിക്കു. ഷോറൂം ആദ്യം വിഐപികളെയും ബിസിനസ്സ് പങ്കാളികളെയും സ്വാഗതം ചെയ്യും, അടുത്ത ആഴ്ച പൊതുജനങ്ങൾക്കായി തുറക്കും.

യുഎസിൽ, മോഡൽ വൈയുടെ വില ഏകദേശം $46,000 (ഏകദേശം ₹40 ലക്ഷം), എന്നാൽ 100% കവിയുന്ന ഇറക്കുമതി തീരുവ കാരണം ഇന്ത്യൻ വില കൂടുതലാണ്. പ്രാദേശിക ഉൽപ്പാദനം സ്ഥാപിക്കുന്നതിനായി കുറഞ്ഞത് ₹4,150 കോടി നിക്ഷേപിക്കുന്ന ഇവി കമ്പനികൾക്ക് കുറഞ്ഞ ഇറക്കുമതി തീരുവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ പുതിയ പദ്ധതിയിൽ ടെസ്‌ല ചേർന്നിട്ടില്ല.

ഈ വിലകളോടെ, ഇന്ത്യയിലെ വളരുന്ന പ്രീമിയം ഇവി വിപണിയിൽ മെഴ്‌സിഡസ്-ബെൻസ് ഇക്യുഎ (₹67.2 ലക്ഷം), ബിഎംഡബ്ല്യു ഐ4 (₹72.5 ലക്ഷം) എന്നിവയുമായി ടെസ്‌ല മത്സരിക്കും. എഫ്എഡിഎയുടെ കണക്കനുസരിച്ച്, 2025 മെയ് മാസത്തിൽ മൊത്തം കാർ വിൽപ്പനയുടെ 4.1% ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളാണ്, ഇത് 2024 മെയ് മാസത്തിൽ 2.6% ആയിരുന്നു, ടാറ്റ മോട്ടോഴ്‌സ് വിപണിയിൽ മുന്നിലാണ്, തൊട്ടുപിന്നിൽ എംജി മോട്ടോർ ഇന്ത്യയും മഹീന്ദ്ര & മഹീന്ദ്രയും.

Category

Author

:

Gayathri

Date

:

ഓഗസ്റ്റ്‌ 14, 2025

Share

:

Join our WhatsApp Group for more updates!

Recent Posts