web 409-01

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമാണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്!

ഐഫോൺ 17 ബേസ് മോഡലിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ആപ്പിൾ ഐ ഫോണിന്റെ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയിലെ ഐ ഫോൺ നിർമാണം വ്യാപിപ്പിക്കാനുമാണ് ഉദ്ദേശ്യം. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് ആപ്പിൾ ഒരു ഇന്ത്യൻ ഫാക്ടറിയുമായി സഹകരിക്കുന്നതായി ദി ഇൻഫർമേഷൻ പത്രം റിപ്പോർട്ട് ചെയ്തു.

ഐഫോൺ 17 പ്രോട്ടോട്ടൈപ്പിനെ മാസ്-പ്രൊഡക്ഷൻ മോഡലിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ഈ ഇന്ത്യൻ യൂണിറ്റ് കൈകാര്യം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ഐഫോൺ നിർമ്മാണ യൂണിറ്റിനെ ഇതര രാജ്യങ്ങളിലെത്തിക്കുന്നത്. ഇതുകൂടാതെ, ഐഫോൺ 17-ന്റെ സ്റ്റാൻഡേർഡ് മോഡലിന്റെ പ്രാരംഭ ഉത്പാദനം 2025-ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇത്തവണ ഐഫോൺ വേരിയന്റ് പ്രോസസ്സിംഗ് ശേഷിയിലും വലിയ മെച്ചപ്പെടുത്തലുകളുമായി എത്തുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ മാസത്തിൽ ആപ്പിൾ ഇന്ത്യയിൽ ഏറ്റവും പുതിയ ഐഫോൺ 16-ന്റെ മുഴുവൻ ഉത്പാദനം ആരംഭിച്ചതായും ജീവനക്കാരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Category

Author

:

Jeroj

Date

:

നവംബർ 1, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

മലയാളം
Scroll to Top