S1527-01-01

അമേരിക്കൻ കമ്പനിയായ നുമെറോ എഐ ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റോയുവിനെ സ്വന്തമാക്കി

അമേരിക്കൻ എഐ ഫിനാൻസ് പ്ലാറ്റ്‌ഫോമായ നുമെറോ എഐ (Numero AI), ചെന്നൈയിൽ നിന്നുള്ള ഫിനാൻസ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ ‘റോയു’വിനെ (Royu) ഏറ്റെടുത്തു. കമ്പനികൾ തമ്മിലുള്ള ഈ ഇടപാടിന്റെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതൊരു വലിയ തുകയ്ക്കുള്ള (ഡബിൾ ഡിജിറ്റ് മില്യൺ) ഡീൽ ആണെന്നാണ് റോയു സഹസ്ഥാപകനായ വിശ്വജിത്ത് വ്യക്തമാക്കുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ സാമ്പത്തിക കാര്യങ്ങൾ എഐയുടെ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഈ കൂട്ടുകെട്ടിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഈ ഏറ്റെടുക്കലിന്റെ ഭാഗമായി 2025-ൽ സ്ഥാപിതമായ റോയുവിന്റെ സഹസ്ഥാപകരായ വിശ്വജിത്ത് വിശ്വ ചീഫ് പ്രൊഡക്റ്റ് ഓഫീസറായും സത്യ ഗുണശേഖരൻ ചീഫ് ടെക്നോളജി ഓഫീസറായും നുമെറോയുടെ നേതൃനിരയിലേക്ക് മാറും. ബുക്ക് കീപ്പിംഗ്, ഇൻവോയ്സ് പ്രോസസ്സിംഗ് തുടങ്ങിയ പല മാനുവൽ ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ലളിതമാക്കുന്നതിനാണ് റോയു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നുമെറോയുടെ സോഫ്റ്റ്‌വെയർ മികവും റോയുവിന്റെ എഞ്ചിനീയറിംഗ് പാടവവും പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഒരുമിക്കും.

സാമ്പത്തിക വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും എഐ അധിഷ്ഠിതമാക്കുക എന്നതാണ് ഈ സംയുക്ത കമ്പനിയുടെ ഭാവി പദ്ധതി. ഇതിലൂടെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ കൃത്യതയോടെയും വിശ്വാസ്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യാൻ കോർപ്പറേറ്റ് കമ്പനികളെ സഹായിക്കാൻ ഇവർക്ക് സാധിക്കും. അക്കൗണ്ടിംഗ്, റിപ്പോർട്ടിംഗ്, ഫിനാൻഷ്യൽ പ്ലാനിംഗ് തുടങ്ങിയ വിശാലമായ മേഖലകളിലേക്ക് തങ്ങളുടെ എഐ പ്ലാറ്റ്‌ഫോം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Category

Author

:

Gayathri

Date

:

മെയ്‌ 14, 2026

Share

:

Join our WhatsApp Group for more updates!

Recent Posts